കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് നടത്തുന്നത്. സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും ഇരകളെ ബ്ലാക്ക് മെയിലിംഗ് നടത്തുകയും ചെയ്യുന്നതാണ് ബ്ലാക്ക്മെയിലിംഗ് സംഘത്തിന്റെ രീതി.
കുടുംബ ബന്ധങ്ങള്‍ തകരുമെന്നതിനാല്‍ പലരും സംഘം ആവശ്യപ്പെടുന്ന പണം നല്കി തടിയൂരുകയാണ് ചെയ്യുന്നത്. കാസര്‍കോട്ടെ നിരവധി പ്രമുഖര്‍ യുവതിയുടെ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. തളിപ്പറമ്പില്‍ പിടിയിലായ മുസ്തഫയുടെയും സംഘത്തിന്റെയും കൈകളില്‍ യുവതിയുമൊത്തുള്ള നിരവധി പേരുടെ നഗ്നവീഡിയോകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവത്തില്‍ യുവതിയെ പ്രതിയാക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. വീഡിയോ ബ്ലാക്ക്മെയിലിംഗിലൂടെയാണ് യുവതിയെയും സംഘം വലയിലാക്കിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വീഡിയോയില്‍ ചിത്രീകരിക്കുന്നതിന് എല്ലാ സംവിധാനവും ഒരുക്കിയത് പിടിയിലായ സംഘത്തിലെ അമല്‍ദേവ് ആണ്.
മംഗളൂരുവിലും കേരളത്തിലുമായി പഠിക്കുന്ന എംബിബിഎസ്, ബിടെക്ക് എന്നീ കോഴ്സുകളിലായി പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥിനികളുമായി അമല്‍ദേവും ഇര്‍ഷാദും പ്രണയ ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ നഗ്നചിത്രങ്ങളും നഗ്നവീഡിയോകളും കാമുകന്മാര്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ വലിയൊരു ബ്ലാക്ക്മെയിലിംഗ് സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.