കാത്തിരിപ്പിനൊടുവില്‍ വില്ലന്‍ എത്തുന്നു..

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. മുന്‍പ് പ്രചരിച്ചതു പോലെയല്ല അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് റിലീസ് തീയതി. ഒക്ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ദീപാവലിക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്.സെപ്റ്റംബര്‍ 28 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാമലീല, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളാണ് ഈ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുന്നത്. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

വില്ലന്‍ റിലീസ് തീയതി

ഒക്ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. വില്ലന്റേതായി പുറത്തിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതാണ്. ഒരു മിനിറ്റ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു.പുലിമുരുകനിലൂടെ പ്രേക്ഷക മനം കവര്‍ന്ന പീറ്റര്‍ ഹെയ്‌നാണ് വില്ലനും സംഘട്ടനം ഒരുക്കുന്നത്. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്.
ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. ഗ്രാന്റ് മാസ്റ്റര്‍,മാടമ്പി, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വില്ലനിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago