ഏറെ ആരാധകരുള്ള ഗായികയാണ് അഭിരാമി സുരേഷ്. സോഷ്യല്‍മീഡിയയിലും സജീവമാണ് അഭിരാമിയും സഹോദരി അമൃത സുരേഷും. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി. പരിഹസിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും താരം പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അഭിരാമി ഇക്കാര്യം പറഞ്ഞത്.
താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം ശാരീരിക അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അഭിരാമി. ഈ ശാരീരിക അവസ്ഥയെ ചൂണ്ടിക്കാണിച്ച് പലരും തന്നെ പരിഹസിക്കുകയാണ്. മുഖം കുരങ്ങന്റേതു പോലെയാണെന്ന് പറഞ്ഞാണ് ആക്ഷേപിക്കുന്നതെന്ന് അഭിരാമി നിറകണ്ണുകളോടെ വീഡിയോയില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് ഗായിക അഭിരാമി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുകളാണ് താഴെ നിറയുന്നത്. തന്റെ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്റുകളാണ് നിറയുന്നത്. പരിധിവിട്ടുള്ള ഇത്തരം പെരുമാറ്റമൊന്നും ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിച്ച് തങ്ങള്‍ എന്നും കരയുമെന്നും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയതുകൊണ്ടാണ് നിയമപരമായി നേരിടാന്‍ തീരുമാനിച്ചതെന്നും അഭിരാമി പറയുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…