വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായെത്തിയ
ഖുഷി തിയറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. സിനിമ വിജയമായതിന് പിന്നാലെ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് സൂപ്പര്‍താരം. ഖുഷിയുടെ വിജയാഘോഷത്തില്‍ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്കാന് 1 കോടി സംഭാവന നല്‍കുമെന്ന് നടന് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം ഇ്പ്പോള്‍ പാലിച്ചിരിക്കുകയാണ് താരം.
സിനിമ വിജയിച്ച സന്തോഷം മാത്രമല്ല സിനിമയില്‍ നിന്ന് ലഭിച്ച വരുമാനവും ആരാധകരുമായി പങ്കുവെക്കുകയാണെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ഖുഷിയുടെ ലാഭത്തില്‍ നിന്നും തന്റെ പ്രതിഫലത്തില്‍ നിന്നുമായി ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കാമെന്ന് വിജയ് പറഞ്ഞത്.
ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് വിജയ്. തന്റെ ആരാധകര്‍ക്ക് എല്ലാവര്‍ഷവും വിനോദയാത്ര സമ്മാനിക്കാറുണ്ട് താരം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹം 100 ആരാധകരെ എല്ലാ ചെലവുകളും നല്കി മണാലിയിലേക്ക് അയച്ചിരുന്നു.
ശിവ നിര്‍വാണ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ റൊമാന്റിക് ഡ്രാമയാണ് ഖുഷി. ചിത്രം സെപ്റ്റംബര്‍ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിച്ചെത്തിയ രണ്ടാമത്തെ ചിത്രമാണ് ഖുഷി. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…