Categories: Featured

ഗൂഗിള്‍ പണി തരുമോ? നാളിതുവരെ നിങ്ങള്‍ ഗൂഗിളില്‍ തിരയുന്നതെല്ലാം അവര്‍ സൂക്ഷിക്കാറുണ്ട്, അവ എങ്ങനെ ഡിലീറ്റ് ചെയ്യാം?

നമ്മള്‍ ഇപ്പോള്‍ എന്തിനും ഏതിനും  ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിള്‍. അതില്ലാതെ ഒരവസ്ഥ നമ്മുക്ക് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും ആകില്ല. പക്ഷെ ഗൂഗിളില്‍ നമ്മള്‍ തിരയുന്ന എല്ലാ കാര്യങ്ങളും അവര്‍ സൂക്ഷിക്കാറുണ്ട്. ഇത് മറ്റാരെങ്കിലും തട്ടിയെടുത്തു   പുറത്തുവിട്ടാല്‍   നമ്മുടെ മാനം  തന്നെ പോകും.

കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍ ഉപയോഗിച്ച് നാളിതുവരെ നിങ്ങള്‍ ഗൂഗിളില്‍ എന്തൊക്കെ കാര്യങ്ങള്‍ തേടിയിട്ടുണ്ട്, തപ്പി കണ്ടു പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കാണാനും കേള്‍ക്കാനും ഒക്കെ നോക്കിയിട്ടുണ്ട്? ഓരോ തവണയും തപ്പിയ ശേഷം “ഹിസ്റ്ററി” ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് അതൊന്നും അറിയാന്‍ ഒരു വഴിയും ഇല്ല എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി…എല്ലാം ഗൂഗിളിനു അറിയാം.

എല്ലാം ഗൂഗിളിനു അറിയാം എന്ന് മാത്രമല്ല, ഒന്ന് ചോദിച്ചാല്‍ ഗൂഗിള്‍ നമ്മുടെ മുന്നിലേക്ക് നാം തപ്പിയ ലിസ്റ്റ് മൊത്തത്തില്‍ നിരത്തുകയും ചെയ്യും.ഗൂഗിളില്‍ സര്‍ച് ഹിസ്റ്ററി വേണം എന്ന് പറഞ്ഞു റിക്വസ്റ്റ് ചെയ്‌താല്‍ ഗൂഗിള്‍ നമ്മള്‍ ആദ്യ ദിവസം തൊട്ടു നമ്മുടെ സിസ്റ്റം ഉപയോഗിച്ച് ബ്രൌസ് ചെയ്ത മൊത്തം വിവരങ്ങളും നല്ല വൃത്തിയാക്കി അക്കം ഇട്ടു നമുക്ക് മെയില്‍ ചെയ്തു തരും.

അമ്മായി അമ്മയെ എങ്ങനെ കൊല്ലം? പൂച്ചയ്ക്ക് എങ്ങനെ വിഷം വയ്ക്കാം? തുടങ്ങി നിങ്ങള്‍ അര്‍ദ്ധ രാത്രി ഉറക്കം കളഞ്ഞു ഒളിച്ചിരുന്ന് നടത്തിയ സര്ച്ചുകള്‍ വരെ ഗൂഗിളിന്‍റെ ഈ മെയിലില്‍ കാണും എന്നാ കാര്യം ഉറപ്പ്. പാണി പാളിയല്ലോ എന്ന് ചിന്തിക്കാന്‍ വരട്ടെ….

നമ്മുടെ കമ്പ്യൂട്ടറില്‍ മാത്രമല്ല, ഗൂഗിളിന്റെ ലിസ്റ്റില്‍ നിന്നും നമ്മുക്ക് നമ്മുടെ സര്ച്ചുകള്‍ ഡിലീറ്റ് ചെയ്തു കളയാന്‍ സാധിക്കും.  അതിനു വേണ്ടി നിങ്ങള്‍ ചെയ്യണ്ടത്..ഗൂഗിളില്‍ പോയി..

“”How to delete Google searches” എന്ന് ടൈപ്പ് ചെയ്തു സര്‍ച് ചെയ്യുക…

റിസള്‍ട്ട് ബോക്സില്‍ നിന്നും go to search history ക്ലിക്ക് ചെയ്യുക. അവിടെ നിന്നും ഗൂഗിള്‍ അക്കൗണ്ട്‌ സൈന്‍ ഇന്‍ ചെയ്തു remove items ക്ലിക്ക് ചെയ്യുക. പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട്‌ ലോഗ് ഇന്‍ ചെയ്തു കൊണ്ട് നടത്തിയ സര്ച്ചുകള്‍ മാത്രമാണ് ഇവിടെ വരുന്നതും, നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതും…

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

13 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago