സിനിമ-സീരിയല്‍ നടി രേഖ മോഹനെ തൃശ്ശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്യാനപാലകന്‍, നീ വരുവോളം,യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മായമ്മ എന്ന ജനപ്രിയ സീരിയലിലെ നായികയായിരുന്നു രേഖ.തൃശ്ശൂരിലെ ഫ്ലാറ്റിലെ ഒൻപതാം നിലയിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. മരണകാരണം അറിവായിട്ടില്ല. രണ്ടുദിവസമായി രേഖയെ പുറത്ത് കണ്ടിരുന്നില്ല.
ഷൂട്ടിങ്ങ് തിരക്കിലായിരിക്കുമെന്നാണ് അയൽവാസികൾ കരുതിയിരുന്നത്.എന്നാൽ, രണ്ടു ദിവസമായി യാതൊരു വിവരവുമില്ലാത്തതിനാൽ വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മുറിയിലെത്തിയപ്പോഴാണ് മരിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് സാന്നിധ്യത്തില്‍ ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് രേഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം രേഖയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. വിയ്യൂർ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…