ചികിത്സ ആരംഭിച്ചു!! ഏവരും പ്രാർത്ഥിക്കണം സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ വിജയലക്ഷ്മിയുടെ ഭര്‍ത്താവ്

മലയാളി സംഗീത പ്രേമകളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളികള്‍ ഒന്നടങ്കം അനുഗ്രഹം വര്‍ഷിച്ച ഒരു വിവാഹമായിരുന്നു വിജയുടേയും അനൂപിന്റേയും. ചുരങ്ങിയ സമയത്തിനുളളില്‍ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ വിജയ്ക്ക് കഴിഞ്ഞിരുന്നു. നിറ പുഞ്ചിരിയോടെയാണ് വിജി ഓരോ തവണയും വേദിയിലെത്തുന്നത്. മനോഹരമായ ആലാപനവും മനോഹരമായുളേള പുഞ്ചിരിയുമാണ് വിജയലക്ഷ്മിയെ പ്രേക്ഷകരകുടെ പ്രിയങ്കരിയാക്കുന്നത്.

അനൂപ് വിജയ ലക്ഷ്മി വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളൂ. വിവാഹത്തിന്റെ പുതുമോടി കഴിയുന്നതിനു മുന്‍പ് തന്നെ റെക്കോഡിങ്ങിന്റെ തിരക്കിലാണ്. എന്തിനു കൂടെ ഒരു താങ്ങായി ഭര്‍ത്താവ് അനൂപും കൂടെയുണ്ട്. സംഗീതം വിജിയ്ക്ക് ജീവനാണ്. ഇനിയും ഈ മേഖലയില്‍ ഒരുപാട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് അനൂപ് പറയുന്നു. വിവാഹ ശേഷം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിവാഹ വിശേഷം പങ്കുവെയ്ക്കുന്നത്. കൂടാതെ വിജയ ലക്ഷ്മി അനൂപ് ദമ്ബതിമാര്‍ ഒരു സന്തോഷ വര്‍ത്തമാനം കൂടി പങ്കുവെയ്ക്കുന്നുണ്ട്.

ചികിത്സ തുടങ്ങി
വിവാഹത്തോടു കൂടി വിജയ ലക്ഷ്മിയുടെ ജീവിതം ആകെ മാറാന്‍ തുടങ്ങിയിരിക്കുകയാണ്. ഉടന്‍ തന്നെ കണ്ണിന്റെ കഴ്ച തിരികെ ലഭിക്കുമെന്നുള്ള പ്രതീക്ഷയും വിജയും ഭര്‍ത്താവ് അനൂപും പങ്കുവെയ്ക്കുന്നുണ്ട്. ഇതിനായുളള ചികിത്സ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. അമേരിക്കയിലാണ് കാഴ്ച തിരികെ ലഭിക്കുന്നതുമായുളള ചികിത്സ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു

ആദ്യം കാണേണ്ടത്

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.കാഴ്ച ശക്തി ലഭിക്കുമ്ബോള്‍ ആദ്യം കാണേണ്ടത് അച്ഛനേയും അമ്മയേയുമാണെന്നും വിജി പറഞ്ഞു. പിന്നീട് ഭഗവാനോയും ഏട്ടനേയും കാണണമെന്നും വിജയലക്ഷ്മി പറഞ്ഞു. വിവാഹത്തിനു മുന്‍പ് തന്നെ കാഴ്ചയുമായി ബന്ധപ്പെട്ട ചികിത്സകള്‍ അമേരിക്കയില്‍ ആരംഭിച്ചിരുന്നു.

വൈക്കത്തഷ്ടമി പോലെ വിവാഹം

ചികിത്സയെ കൂടാതെ വിവാഹ വിശേഷവും ഗായിക പങ്കുവെയ്ക്കുന്നുണ്ട്. വൈക്കത്തഷ്ടി പോലെയായിരുന്നു വിവാഹം. യേശുദാസ് സാര്‍, ജയചന്ദ്രന്‍ സാര്‍, കമല്‍ സാറോക്കെ വിവാഹത്തിനു വന്നിരുന്നു. ഉത്സവം എന്നായിരുന്നു വിവാഹത്തെ വിജയലക്ഷ്മി വിശേഷിപ്പിച്ചത്. ദീര്‍ഘ സുമംഗലിയായി കുറെക്കാലം ജീവിക്കണമെന്നും കുറെ നല്ല പാട്ട് പാടണമെന്നും വിജയലക്ഷ്മി പറഞ്ഞു. കൂടാതെ ഭര്‍ത്താവിനെ കുറിച്ചു വിജി വാചാലയായി. ഭര്‍ത്താവില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ചിരിയാണ്. എന്തൊരു രസമാ കേള്‍ക്കാന്‍! എന്റെ പൊന്നോ! ഗന്ധര്‍വന്‍ ചിരിയാ- വിജി കൂട്ടിച്ചേര്‍ത്തു.

വിജി ഇനി ഒറ്റയ്ക്കല്ല

വിജയെ കുറിച്ചു പറയാനും അനൂപിന് നൂറ് നാവാണ്. ഗായകയുടെ പാട്ട് കടമെടുത്തുകൊണ്ടാണ് അനൂപ് പറഞ്ഞു തുടങ്ങിത്. “ഒറ്റയ്ക്കു പാടുന്ന പൂങ്കുയില്‍ ഇനി ഒറ്റയ്ക്കല്ല”. ആ പാട്ടിന്റെ വരികള്‍ മാറ്റേണ്ടി വരും. അനൂപ് പറഞ്ഞു. വിജിയുടെ കുടുംബ ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ വന്നപ്പോള്‍ ആ വീടിന്റെ തന്നെ വിളക്കിനെ തനിയ്ക്ക് ലഭിച്ചതെന്ന് അനൂപ് പറയുന്നു.വിജി ഒരു മരുന്നാണ്. സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവര്‍ കൂടി സന്തോഷിക്കണമെന്ന് വിജിയ്ക്ക് കഴിയുx. വിഷമിച്ചിരിക്കുന്ന ഒരാള്‍ വിജിയോടു സംസാരിച്ചാല്‍ ആ മാറ്റം അറിയാന്‍ സാധിക്കും. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കിമാറ്റാന്‍ വിജിക്ക് കഴിയുമെന്നും അനൂപ് പറഞ്ഞു.

എപ്പോഴും വിജയിയോടു പറയാനുളളത്

വിജിയുടെ പുഞ്ചിരിയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടം. ഒരിക്കലും അ ചിരി മായരുതെന്ന് എപ്പോഴും വിജിയോട് പറയാറുണ്ട്. തനിയ്ക്ക് അന്നും ഇന്നും വിജിയോട് ആരാധനയാണ്. ഏറെ ബഹുമാനത്തോടേയും ആദരവോടേയും നോക്കികണ്ടിരുന്ന ഒരു ഗായിക എന്റെ ഭാര്യയായി തൊട്ടരുകില്‍ ഇരുന്നു പാടുകയാണ്. ഇടയ്ക്കു ബഹുമാനം കൊണ്ടു ഞാന്‍ വിജിയ്ക്ക് മുന്നില്‍ എഴുന്നേറ്റുനില്‍ക്കാറുണ്ട്. വിജിക്ക് ഇഷ്ടമുള്ള കാലമതത്രയും പാടണം എന്നും അനൂപ് പറഞ്ഞു.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago