Categories: News

തൊടുപുഴയിൽ രണ്ടാനച്ഛൻ മർദിച്ച കുട്ടിക്ക് മസ്‌തിഷ്‌ക്ക മരണം സംഭവിച്ചതായി ഡോക്ടർമാർ

തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇപ്പോൾ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നും അവർ അറിയിച്ചു. കൂടാതെ കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടുമെന്നു പ്രദീക്ഷ വേണ്ട എന്നും കൂട്ടിച്ചേർത്തു. 

സോഫയിൽ നിന്നും വീണു പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ മാതാവും രണ്ടാനച്ഛനും കുടി ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചോരയിൽ കുളിച്ചു കിടന്ന കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ശേഷം ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും ആശുപത്രിയിൽ എത്തി. തലയോട് പൊട്ടി തലച്ചോർ പുറത്തു വന്ന അവസ്ഥയിൽ ആയിരുന്ന കുട്ടിയെ വിദക്ത ചികിത്സക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍  വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിലെ ദുരൂഹത വ്യക്തമാകാൻ ഇടുക്കി ശിശു ക്ഷേമ സമിതി വിശദമായി അന്വേഷിച്ചു. നാല് വയസുള്ള മറ്റൊരുകുട്ടിയും ഈ യുവതിക്ക് ഉണ്ട്. അതിനെയും രണ്ടാനച്ഛൻ ക്രൂരമായി മര്ദിക്കുമെന്നും സഹോദരനെ തന്റെ രണ്ടാനച്ഛൻ ആണ് മർദിച്ചു അവശനാക്കിയതെന്നും ഇളയകുട്ടി മൊഴി നൽകി. ഇയാൾ കുട്ടികളെ സ്ഥിരമായി മർദിക്കാറുണ്ടായിരുനെന്നും ഈ വിവരം മൂത്ത കുട്ടി സ്കൂളിൽ പറഞ്ഞതാണ് യുവാവിനെ ചൊടിപ്പിച്ചതെന്നും ഇളയകുട്ടി പറഞ്ഞു. യുവാവ് കുട്ടിയെ മർദിച്ചെന്നു അമ്മയും സമ്മതിച്ചു.

 

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago