ഞെട്ടിക്കുന്ന സംഭവം നടന്നത് വിയറ്റ്നാമിലെ ഖ്വാങ് നിമിൽ ആണ്. ലോറി ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ചീറി പാഞ്ഞ് വരുന്ന ലോറി ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞിനെ ഇടിക്കാതെ രക്ഷപെട്ടത് തല നാഴിരക്ക്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
പിന്നാലെ വന്ന ഈ വാഹനവും പെട്ടെന്ന് നിര്‍ത്തിയത് ലോറി ഡ്രൈവര്‍ നല്കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ്. കുട്ടി റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നതും പുറകെ മറ്റൊരു ലൈനിൽ വന്ന കാറിന്റെ ഡാഷ്കാമില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നു.
ഭാഗ്യം കൊണ്ടുമാത്രമാണ് വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത്. ലോറി പെട്ടെന്നു നിർ ത്തിയതിനാലാണ് ശ്രദ്ധയില്‍പെട്ടതെന്നും കാർ ഡ്രൈവർ പറയുന്നു. റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന് ചാടിക്കടന്ന് കുട്ടിയെയെടുക്കുന്നതും കാണാം.
മറ്റ് വഴിയാത്രക്കാര്‍ അവരെ സമീപിക്കുന്നതിനിടെ, റോഡ് ക്രോസ് ചെയ്ത് അവര്‍ മറയുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. കാർ നിർത്തി യുവതി എന്തോ ആവശ്യത്തിന് റോഡ്ക്രോസ് ചെയ്ത് പോയ സമയത്ത് വാഹനത്തിലിരുന്ന കുട്ടി തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങി അമ്മ പോയവഴിയെ റോഡ് മുറിച്ച് കടക്കുകയായിരുന്നു .
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…