നടി മേഘ്നാ രാജ് ഇനി ചിരഞ്ജീവിക്ക് സ്വന്തം !!! ഫോട്ടോസ് കാണാം !

തെന്നിന്ത്യന്‍ നടി മേഘ്നാ രാജ് വിവാഹിതയാവുന്നു . വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ബെംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വൈകീട്ട് ഹോട്ടല്‍ ലീലപാലസില്‍ സത്കാരം നടന്നു. ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം.
ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയ മേഘ്നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.

വികെ പ്രകാശിന്‍റെ ബ്യൂട്ടിഫുളിലെ ആനി എന്ന കഥാപാത്രത്തിന് മികച്ച സഹനടിയ്ക്കുള്ള 2011ലെ ഫിലിം ഫെയര്‍ അവാര്‍ഡ് മേഘ്‌ന സ്വന്തമാക്കി. കൂടാതെ 2011ലെ പുണ്ഡ എന്ന കന്നട ചിത്രത്തിലെ അഭിനയത്തിനും പുതുമുഖ നടിയ്ക്കുള്ള സുവര്‍ണ ഫിലിം അവാര്‍ഡും മേഘ്‌നയ്ക്ക് ലഭിച്ചിട്ടുണ്ട്.

തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരമാണ് മേഘ്‌ന. തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയ മേഘ്‌നയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. നേരത്തെ പല തവണ താരം പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

കന്നട നടന്‍ സുന്ദര്‍ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളായ മേഘന ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളിലും വേഷമിട്ടു.

ആട്ടഗര എന്ന ചിത്രത്തില്‍ മേഘ്‌നയും സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രണയത്തിലാണെന്ന വാര്‍ത്ത ഇരുവരും നേരത്തെ നിഷേധിച്ചിരുന്നു. ഡിസംബര്‍ എട്ടിനാണ് വിവാഹം.

സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. ഗോസിപ്പായി പ്രചരിച്ചിരുന്ന പല കാര്യങ്ങളും പിന്നീട് യാഥാര്‍ത്ഥ്യമായി മാറിയിട്ടുണ്ട്. മേഘ്‌നയും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള പ്രണയവും അത്തരത്തിലൊരു കാര്യമായിരുന്നു.

 

അരങ്ങേറ്റ ചിത്രത്തിന് ശേഷം മലയാള സിനിമയില്‍ തുടര്‍ച്ചയായി മേഘ്‌ന അഭിനയിച്ചു. 2011ല്‍ പുറത്തിറങ്ങിയ ജയസൂര്യയും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ മേഘ്‌നയുടെ കഥാപാത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ 2011ലെ റഡ് വൈനും, 2014 ല്‍ പുറത്തിറങ്ങിയ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മേഘ്‌ന രാജ് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂരിലാണ് മേഘ്‌ന രാജ് ജനിച്ചത്. തെലുങ്ക്, മലയാളം,കന്നട,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബെന്ദു അപ്പാരോ ആര്‍എംപി എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന അഭിനയരംഗത്തേക്ക് കടക്കുന്നത്.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

17 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago