നമ്മളിൽ ഒരാളായി ജീവിക്കാൻ ആഗ്രഹിക്കുന്ന, ആൾക്കൂട്ടത്തിലൊരാളാകുന്ന ഒരു സാധാരണക്കാരൻ!!!

സുരേന്ദ്രൻ, ഒരു പക്ഷേ ഈ പേര് പലർക്കും സുപരിചിതമായിരിക്കില്ല, പക്ഷേ ഈ വ്യക്തിയെ ലോകത്തിന്‍റെ ഏതു കോണിലുള്ള മലയാളിക്കും സുപരിചിതമാണ്. മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ ഈ വ്യക്തി അറിയപ്പെടുന്നത് ഇന്ദ്രൻസ് എന്ന പേരിലാണ്, കുറച്ചു കൂടി വ്യക്തമാക്കിയാൽ മലയാളിയുടെ സ്വന്തം ‘കുടകമ്പി’. കുമാരപുരത്തെ സുരേന്ദ്രൻ എന്ന തയ്യൽക്കാരനിൽ നിന്നും മലയാള സിനിമയുടെ നെറുകയിലേക്ക് ഇന്ദ്രൻസ് എന്നു പുനർനാമകരണം ചെയ്തു വന്നപ്പോൾ, മലയാളത്തിന് ലഭിച്ചത് എന്നെന്നും എവിടെയും മലയാള സിനിമയ്ക്ക് അഭിമാനപുരസ്സരം കാഴ്ചവെക്കാവുന്ന ഒരു മികച്ച നടനെയാണ്.

കഷ്ടതകൾക്കു നടുവിൽ നിന്നും സിനിമ എന്ന കലയുടെ ലോകത്തിലേക്ക് എത്തി വാനോളം ഉയർന്നു പൊങ്ങിയ ഒരുപാടു താരങ്ങൾ നമുക്കിടയിലുണ്ട്, പക്ഷെ ഇന്ദ്രൻസ് എന്ന വ്യക്തിക്ക് ആകാശം മുട്ടെ ഉയർന്നു നിന്ന് മിന്നിമാന്നു പോകുന്ന താരം ആകാനായിരുന്നില്ല ആഗ്രഹം, ഇപ്പോഴും അദ്ദേഹം ഭൂമിയിൽ തന്നെ നിലകൊള്ളുകയാണ്, തന്നെ ഉയർത്തിക്കൊണ്ടു വന്ന പ്രേക്ഷകരുടെ നടുവിൽ അവരിൽ ഒരാളായി,എല്ലാം കീഴടക്കിയവന്റെ അഹങ്കാരം ഇല്ലാതെ, എന്നും ആ പഴയ സുരേന്ദ്രനായി തന്നെ…

ഒരു തയ്യൽക്കാരൻ എന്ന നിലയിൽ നല്ലൊരു തയ്യൽക്കാരനാകണം, സിനിമയിലേക്ക് കടന്നാൽ മികച്ച ഒരു വസ്ത്രാലങ്കാരകനാകണം, വയസ്സാകുമ്പോഴെങ്കിലും ഏതെങ്കിലും സിനിമയിൽ അഭിനയിക്കണം ഇതൊക്കെ ആയിരുന്നു ഇന്ദ്രൻസ് എന്ന കലാകാരന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. നാടകം കൈമുതലാക്കിയതിന്റെ ആവേശത്തിൽ നിന്നാണ് ഒരു നടൻ എന്ന നിലയിൽ സിനിമയിൽ അറിയപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിച്ചത്.

പക്ഷേ ഇന്ദ്രൻസ് എന്ന നടൻ ജനിച്ചപ്പോൾ രൂപം കൊണ്ട് കോമേഡിയനായി ഒതുങ്ങി കൂടാനായിരുന്നു ഇന്ദ്രൻസിന്റെ വിനിയോഗം, എങ്കിലും സിനിമ എന്ന ബഹളത്തിൽ തന്റെ ഈ രൂപം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാനായല്ലോ എന്ന ആശ്വാസം ആവോളം മതിയായിരുന്നു ഇന്ദ്രൻസ് എന്ന നടന്റെ മുന്നോട്ടുള്ള യാത്രയ്ക്ക്. തന്റെ ആ തീരുമാനം ഇന്ന് വലിയൊരു ശരിയായി മാറിയിരിക്കുകയാണ്, ഇന്ന് ഇന്ദ്രൻസിലെ അനായാസ നടനെ മലയാള സിനിമ തിരിച്ചറിയുന്നു, ഒരുപിടി മികച്ച വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തുന്നു. രൂപം കൊണ്ടു കൊമേഡിയൻ ആകേണ്ടി വന്ന ഒരു മികച്ച നടനെ ഇന്ന് മലയാള സിനിമ തിരികെ വിളിക്കുന്നു, മികവുറ്റ വേഷപ്പകർച്ചകൾ കൊണ്ടാടുവാൻ…

ഇന്ദ്രൻസ് എന്ന നടനെ വലിയ ഒരു പരിചയപെടുത്തലിന്റെ ആവശ്യം മലയാളിക്ക് ഉണ്ടാവില്ല എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞു നമുക്ക് അവസാനിപ്പിക്കാം. സിനിമയിൽ നടനായും വസ്ത്രാലങ്കാരകനായും ഒരേ സമയം ഒരേ സിനിമയിൽ കൂടി തന്നെയാണ് ഇന്ദ്രൻസിന്റെ പ്രവേശനം. ചൂതാട്ടം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രംഗ പ്രവേശം. പിന്നീടങ്ങോട്ടു ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു സിനിമയുടെ ഒരരികിൽ നിൽക്കവേയാണ് ജയറാം നായകനായ രാജസേനന്റെ സംവിധാനത്തിൽ ഒരുങ്ങിയ സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡ് എന്ന സിനിമ ഇന്ദ്രൻസിന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവാകുന്നത്,

അവിടന്നങ്ങോട്ട് ചെറുതും വലുതമായ ഒട്ടേറെ വേഷങ്ങൾ, എല്ലാത്തിലും അദ്ദേഹത്തിന്റെ ദൗത്യം പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതായിരുന്നു. പിന്നീട് കഥാവശേഷൻ, നിഴൽകൂത്ത് എന്നീ സിനിമകളിലൂടെ സ്ഥിര കൊമേഡിയൻ എന്നതിൽ നിന്നും മോചനം, എങ്കിലും പിന്നെയും കാത്തിരിക്കേണ്ടി വന്നു മികച്ച വേഷങ്ങൾക്ക്, ഇപ്പോൾ ആ കാത്തിരുപ്പ് അവസാനിക്കുകയാണ്, എങ്കിലും ഒരു നടൻ എന്ന നിലയിൽ ഇനിയും ഒരുപാടു അറിയപ്പെടണം എന്ന ആഗ്രഹം ഇന്ദ്രൻസ് മനസ്സിൽ നിന്നും എടുത്തു കളഞ്ഞിട്ടില്ല.

‘ഞാനെന്ന ഭാവം’ ഒട്ടും ഇല്ലാതെ ഇന്നും തന്റെ കുറ്റങ്ങളും കുറവുകളും ഒരു വേദിയിൽ തുറന്നു പറയാൻ തയ്യാറാകുന്ന നിഷ്കളങ്കനായ ഒരു മനുഷ്യൻ കൂടിയാണ് ഇന്ദ്രൻസ്. ഞാനെന്ന ഭാവം കാണിക്കാൻ നമ്മൾ അത്ര വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലല്ലോ എന്നാണ് അദ്ദേഹം എപ്പോഴും പറയുന്നത്. ഇന്ദ്രൻസ് എന്ന നടനും വ്യക്തിയും വേറിട്ട് നിൽക്കുന്നത് ഇവിടാണ്, ഒന്നുമില്ലാത്തവൻ പോലും എന്തെക്കെയോ ഉണ്ടെന്നു കാട്ടി അഹങ്കരിക്കുന്ന ലോകത്തു ഇത്രയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു നടൻ, ‘ഞാൻ അത്ര വലിയ സംഭവമല്ലല്ലോ’

എന്ന് തുറന്നു പറയുന്നിടത്തു ഇന്ദ്രൻസ് ഒരു വ്യക്തി എന്ന നിലയിൽ എന്നും മണ്ണിൽ കാലുറപ്പിച്ചു തന്നെ നിൽക്കുന്നു. ഇന്നും തനിക്കു കിട്ടിയ സൗഭാഗ്യത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ചിന്തിക്കുന്ന, അതിനു വേണ്ടി നല്ല പുസ്തകങ്ങൾ തേടി വായിക്കാനും, ഒരുപാടു സിനിമകൾ കാണുകയും തന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കുവാൻ സമയം കണ്ടെത്തുന്നതിന്റെയും തിരക്കിലാണ് ഇന്ദ്രൻസ് എന്ന നടൻ. സൗഹൃദങ്ങളും, തന്റെ നിരീക്ഷണങ്ങളും ഒക്കെ കൂടുതലും സംഭവിക്കുന്നത് താൻ ഏറെ ഇഷ്ടപെടുന്ന ട്രെയിൻ യാത്രകളിലൂടെയാണ് എന്ന് ഒരിക്കൽ ഇന്ദ്രൻസ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ നിരീക്ഷണ പാടവമാണ് അദ്ദേഹത്തിലെ നടന്റെ പിന്നിലുള്ള പ്രചോദനം.

ജീവിതത്തിൽ ഒന്നിനോടും അത്യാഗ്രഹം ഇല്ലാത്ത ഇന്ദ്രൻസിനു ആകെയുള്ളതു സിനിമയോടുള്ള അടങ്ങാത്ത അധിനിവേശമാണ്, തന്നെ തേടി ഇനിയും ഒരുപാട് നല്ല വേഷണങ്ങൾ തേടി വരണമെന്ന അത്യാഗ്രഹം മാത്രമേ ഇന്ദ്രൻസിനുള്ളൂ, അതിൽ കൂടുതൽ ഒന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല.തനിക്കു ലഭിച്ചതെല്ലാം തന്റെ കൂടെയുള്ളവരുടെ ഭാഗ്യം കൊണ്ടാണെന്നു വിശ്വസിക്കുന്ന നന്മ നിറഞ്ഞ മനസ്സിന് ഉടമയായ അദ്ദേഹത്തിനോട് ഒരു നടൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്നെ പോലെ എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ ബഹുമാനം മാത്രമേ ഉണ്ടാകൂ, തുടർന്നങ്ങോട്ടും ഇന്ദ്രൻസ് എന്ന നടന് നല്ല വേഷങ്ങൾ മലയാള സിനിമ നൽകും എന്ന പ്രതീക്ഷയിൽ നിർത്തുന്നു….

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

10 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

50 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago