Categories: News

നിങ്ങൾ തന്നെ പറ. ഈ കുഞ്ഞിന്റെ മരണത്തിനു ആരൊക്കെയാണ് ഉത്തരവാദികൾ?

ഒരു അച്ഛൻ തന്റെ പൊന്നോമന ഈ ലോകത്തിൽ നിന്നും വിട പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ഇവിടെ. ഇത് മനസിലാക്കിയിട്ട് നിങ്ങൾ തന്നെ പറ ആരൊക്കെ ആണ് ആ പിഞ്ചോമനയുടെ മരണത്തിനു കാരണമെന്ന്. 

പൊന്ന് മോൻ വിട പറഞ്ഞിട് ഒരു വര്ഷം തികഞ്ഞു .. ഉച്ച സമയത് മോൻ ചെറിയ രീതിയിൽ ഛർദിച്ചിരുന്നു. വൈകുന്നേരം ചെറിയൊരു ആവശ്യത്തിന് ഞാൻ കുമ്പളയിലായിരുന്നു. ഭാര്യയുടെ മൊബൈലിൽ നിന്നും ഉമ്മയുടെ വിളി മോൻ കൂടുതലായി ചര്ധിക്കുന്നു. പെട്ടന്ന് വാ എന്ന പറഞ്ഞു. ഉടനെ ഞാൻ വീട്ടിലെത്തി. ഛർദിച്ചതിനെ തുടർന്ന് മോൻ കുറച്ച അവശനായി കാണപ്പെട്ടു. നാൾ ദിവസത്തിന് ശേഷം മംഗ്ലൂരെ പ്രശസ്തമായ ഹോസ്പിറ്റലിൽ ട്രീട്മെന്റിന് പോകാനുണ്ട്. അത് കൊണ്ട് കാസറഗോഡ് പോകാതെ നേരിട്ട് മംഗ്ലൂരെ അതെ ഹോസ്പിറ്റലിലേക് പുറപ്പെട്ടു. എട്ട് മണിയോടെ ഹോസ്പിറ്റലിൽ എത്തി. മകന്റെ ഛർദിയെ പറ്റി ഡോക്ടറോട് പറഞ്ചു പെട്ടന്ന് മകൻ പനി വന്നു ശരീരം നല്ല ചൂട് അനുഭവപ്പെടുന്നുണ്ട്. ഛർദി നോര്മലാണെന്നും പനി ഇല്ലായെന്നും ഡോക്ടർ പറഞ്ഞു. പക്ഷെ ആ സമയത്തും മോൻ നല്ല പനി അനുഭവപ്പെടുന്നുണ്ട് എന്നിട്ടും ഞാൻ ഡോക്ടറെ വിശ്വസിച്ചു .. പിന്നെ ഛർദി ഒരു ബ്രൗൺ കളർ പോലെയാണ് എന്നും നല്ല രീതിയിൽ ചെക് അപ്പ് ചെയ്യണമെന്നും ഞാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. പക്ഷെ ഡോക്ടർ നിസാരമാക്കി. അത് പിന്നെ ചെയ്തോളാം ഇപ്പോൾ അഡ്മിറ്റ് ചെയ്യൂ എന്ന പറഞ്ഞ ഡോക്ടർ പോയി .. അപോഴു ഞാൻ ഡോക്ടരെ വിശ്വസിച്ചു.. ഡോക്ടർ നോര്മലാണെന്ന് പറഞ്ഞ സ്ഥിധിക് രാത്രി ആയത് കൊണ്ട് കൂടെ വന്ന എളേപ്പയെയും ഭാര്യയുടെ ഉമ്മയെയും ഞാൻ തിരിച്ചയച്ചു ഇൻ ഷാ അല്ലാഹ് നാളെ ഡിസ്ചാർജി ചെയ്യാമെന്ന് വിശ്വാസത്തിൽ …

അങ്ങനെ രാത്രി കുറച്ച കരഞ്ഞ കൊണ്ടും പിന്നെ എന്റെ ജേഷ്ഠൻ ഇർഫാനോടും സുഹൃത്തിനോടും ചിരിച്ചും കളിച്ചും മോൻ കളിച്ചു കൊണ്ടിരുന്നു. രാത്രി ആയതോണ്ട് ഇർഫാനോടും സുഹൃത്തിനോടും തിരിച്ച പോകാൻ പറഞ്ഞു ഞാനും ഭാര്യയും മോനും ഹോസ്പിറ്റലിൽ. അങ്ങനെ രാത്രി ഒരു മണി അവനായപ്പോ മോൻ വീണ്ടും ചര്ധിക്കാൻ തുടങ്ങി. ഉടനെ നേഴ്‌സിനെ വിളിച്ചു നേഴ്‌സ് വന്ന ഗ്ളൂക്കോസ് കുത്തിവെച്ച പോയി. അപോഴുമ് ഞാൻ ഡോകറ്ററെ വിളിക്കാൻ നേഴ്സിനോട് ആവശ്യപ്പെട്ടു. അവർ മൈൻഡ് ചെയ്തില്ല. പിന്നെ കുറച്ച കഴ്ചിന്ഹപ്പോൾ കൂടുതലായി ചര്ധിക്കാൻ തുടങ്ങിയപ്പോ നേഴ്സിനോട് ഞാൻ കുറച്ച ഗൗരവത്തിൽ തന്നെ ഡോകറ്ററെ വിളിക്കാൻ പറഞ്ഞു. മനസില്ല മനസോടെ പാതിരാത്രി ആയതോണ്ട് കൊണ്ടും അവസാനം ഡോക്ടറേ വിളിച്ചു. പക്ഷെ ഡോക്ടർ പറഞ്ഞട് നിങ്ങൾ ഐ സി യൂ കൊണ്ട് പൊയ്ക്കോ ഞാൻ രാവിലെ വരാമെന്ന്. അങ്ങനെ ഞാൻ തന്നെ എന്റെ നെഞ്ചോട് ചേർത്ത മോനെ ഐ സി യു കൊണ്ട് പോയി ..അത് മോനെ അവസാനമായി നെഞ്ചോട് ചേർത്തതാണെന്ന് ഒരിക്കലും കരുതിയില്ല. അങ്ങനെ ഐ സി യു മോന്ക് കൂട്ടായി ഭാര്യയും നിന്നു ഞാൻ പുറത്തും. സുബിഹിക് അടുത്ത സമയത് ഭാര്യ എനിക് വിളിച്ച കൊണ്ടേയിരുന്നു.  മോൻ ക്ഷീണിതനാണെന്ന് പറഞു. അപോഴുമ് ഡോക്ടറേ നോര്മല് ആണെന്നും സീരിയസ് ഒന്നുമില്ലയെന്നും രാത്രി പറഞ്ഞതിൽ വിശവാസിച്ച ഞാൻ ഭാര്യയായെ സമദനിപ്പിച്ചു … അങ്ങനെ രാത്രി ഒരു മണിക് വിളിച്ച ഡോക്ടർ രാവിലെ 9 : 30 ആകുമ്പോൾ വന്നു. മോനെ നോക്കി ഭാര്യയോട് ഹസ്ബെന്റിനെ വിളിക്കാൻ പറഞ്ഞു. ഞാൻ ഉള്ളിൽ ചെന്ന് എന്നോട് അപോഴുമ് പറയുന്നത് സീരിസായി ഒന്നുമില്ല ഒരു ദിവസത്തെ ഡിസ്‌ചാരഗവാം ചെക്അപ്പ് ഞാൻ പിന്നെ ചെയ്യാം എന്ന ഡോക്ടർ പറഞ്ഞു. അപോഴുമ് ഭാര്യഎന്റെ കൈപിടിച്ച കരഞ്ഞ പറഞ്ഞു ഡോക്ടർ പറയുന്ന പോലെ അല്ല മോന്ക് നല്ലോണം അവശതയിലാണ് ഉള്ളത്. പക്ഷെ ഒരു ഉമ്മാക് മകൻ അവശതയിൽ കാണുമ്പോ ഉണ്ടാകുന്ന ദുഃഖമെന്ന വിജാരിച് ഞാൻ ഡോക്ടറേ വീണ്ടും വിശ്വസിച്ചു …

ഡോകടർ സീരിസായി ഒന്നുമില്ല എന്ന പറഞ്ഞ ധൈര്യത്തിൽ ഭാര്യയുടെ ക്ഷീണമകറ്റാൻ ഹോസ്പിറ്റലിലെ ക്യാന്റീനിൽ പോയി ചായ വാങ്ങി. പെട്ടന്ന് തന്നെ മുകളിൽ പോയി ഒരു നേഴ്‌സ് ഓടി വന്ന ഞങ്ങളോട് പറഞ്ഞു മകന്റെ ഹാർട്ട് സ്റ്റെകയിട്ടുണ്ട്. ഞാനും ഭാര്യയും അകത്തേക്കു കയറി നോക്കുമ്പോ പൊന്ന് മോൻ മരണത്തിലേക് അടുക്കുന്നത് പോലെ തോന്നി. കുറച്ച മുൻപ് ഡോക്ടർ നോര്മലാണെന്നാണ് പറഞ്ഞട് അത് വിശ്വസിച്ചാണ് ക്യാന്റീനിൽ പോയദ് .. മോന്റെ നെഞ്ചിലേക് ആഞ്ഞ നേകുകയാണ് ഡ്യൂട്ടി ഡോക്ടർ .. ആദ്യത്തെ പൊന്ന് മോൻ മരണത്തോട് അടുക്കുന്ന രംഗം കണ്ട ഭാര്യ നിയന്ത്രണം വിട്ട് കരയുകയാണ് അപോഴുമ് ഞാന് പൊന്ന് മോന്റെ ശരീരം മുഴുവൻ തടവി നോക്കുമ്പോ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് എനിക് ചെറിയ പ്രതീക്ഷ വന്നു ഡ്യൂട്ടി ഡോക്ടറോട് കുറച്ചും കൂടി ഞെക്കാൻ പറഞ്ഞു സർവ്വതും അല്ലാഹുവിൽ തവക്കുൽ ചെയ്ത നബി (സ) യുടെ പേരിൽ സ്വലാത് വർധിപ്പിച്ച കൊണ്ട് മോനെ കൊറേ തടവി പക്ഷെ അല്ലാഹുവിന്റെ തീരുമാനം പൊന്ന് മോനെ അവനിലേക് മടക്കി വിളിക്കലായിരുന്നു കുറച്ച നിമിഷങ്ങൾക് ശേഷം പൊന്ന് മോന്റെ ശരീരം തണുക്കുന്നത് പോലെ തോന്നി പിന്നെ പൊന്ന് മോൻ രണ്ടു കണ്ണുമടച്ചു എന്റെ കണ്മുന്നിൽ വെച്ച അല്ലാഹുവിലേക് യാത്രയായി പൊട്ടിക്കരയുന്ന ഭാര്യയായെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഞാനും വിഷമിച്ചു … കബറില്ക് ഇറങ്ങി മോന്റെ കവിളിൽ മണ്ണ് വെക്കുമ്പോൾ ആ മുഖമൊന്ന് നോക്കി ശാന്തമായി എന്റെ മോൻ ഉറങ്ങുന്ന പോലെ .. സ്വര്ഗ്ഗത്തില് വെച്ചു കണ്ട് മുട്ടാൻ സർവ ശ്കതൻ ഞങ്ങള്ക് തൗഫീഖ് നൽകുമാറാകട്ടെ.

കടപ്പാട്: Shaheer Mogral

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago