Categories: News

പ്രണയത്തിന്റെ പേരിൽ വീണ്ടും തീ കൊളുത്തി കൊലപാതകം. തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

പ്രണയത്തിന്റെ പേരിൽ വീണ്ടും തീ കൊളുത്തി കൊലപാതകം. തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ.  തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് (22) കൊല ചെയ്യപ്പെട്ടത്. നീതുവിന്റെ നാട്ടുകാരൻ  നിതീഷാണ് പ്രതി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 

കഴിഞ്ഞ ദിവസം രാവിലെ ബൈക്കിൽ നീതുവിന്റെ വീട്ടിലെത്തിയ യുവാവ് അടുക്കള വാതിൽ വഴി അകത്തു കടക്കുകയായിരുന്നു. പെൺകുട്ടിയെ കണ്ടു സംസാരിച്ചപ്പോൾ നിതീഷിന്റെ പ്രണയത്തെ നീതു നിരസിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് നീതുവിന് നേരെ തീ കൊളുത്തുകയായിരുന്നു. തീ അണക്കാനായി പെൺകുട്ടി പെട്ടന്ന് ശുചി മുറിയിലേക്ക് ഓടിയെങ്കിലും തീ ആളി കത്തുകയായിരുന്നു. നീതുവിനെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും തീ അണക്കാൻ പാടുപെട്ടെങ്കിലും പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. 

കൊടകര ആക്‌സിസ് എഞ്ചിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ കഴിഞ്ഞ കുറേ നാളുകളായി 32കാരനായ നിതീഷ്  ശല്യം ചെയ്തു വരുകയായിരുന്നു. പോലീസിന്റെ കസ്റ്റഡിയിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും. മാതാപിതാക്കൾ ഇല്ലാത്ത നീതു  മുത്തശ്ശിയോടും അമ്മാവനോടും ഒപ്പമാണ് കഴിഞ്ഞിരുന്നത്.

Rahul

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

58 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

1 hour ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

1 hour ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

2 hours ago