Categories: News

പ്രശസ്ത സംഗീത സംവീധായകന്‍ ബിജു അനന്തകൃഷ്ണനെ ഡോക‌്ടറേറ്റ് നല്‍കി ആദരിച്ചു

ഭാരതത്തിന്റെ പൈതൃകങ്ങളായ യോഗ, ധ്യാനം, പ്രകൃതിചികിത്സ, കർണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം എന്നിവ സമന്വയിപ്പിച്ച മലയാളിയായ  ബിജു അനന്തക‌ൃഷ‌്ണന്  ജർമനി ആസ്ഥാനമായുള്ള ഇന്റർനാഷണൽ പീസ് യൂണിവേഴ്സിറ്റിഡോക‌്ടറേറ്റ് നല്‍കി ആദരിച്ചു.  മാനസിക സമ്മർദം കുറയ‌്ക്കാനുള്ള ചികിത്സയിൽ സംഗീതത്തിന്‍റെ പങ്കിനെ കുറിച്ചുള്ള ഗവേഷണത്തിനാണ് അദ്ദേഹത്തിന് ഡോക‌്ടറേറ്റ് ലഭിച്ചത്. സംഗീത സംവിധായകനും, സംഗീതജ്ജനുമായ ബിജു അനന്തകൃഷ്ണൻ നിരന്തര ഗവേഷണത്തിലുടെ കണ്ടെത്തിയ സംഗീത ധ്യാനത്തിനും മുന്നു പതിറ്റാണ്ട് ബിജു അനന്തകൃഷ്ണൻ സംഗീതരംഗത്തു കാഴ്ചവെച്ച വിവിധ സംഭാവനകൾക്കാണ് ജർമ്മനി ആസ്ഥാനമായുള്ള ഇന്റർനാഷണൽ പീസ് യുണിവേഴ്സിറ്റി 2019 ജുൺ ഒന്നിന് തമിഴ്നാട്ടിലെ ഹൊസുരിൽ നടന്ന ചടങ്ങിൽ ഡോക്ടറേറ്റ് (Doctor of music) നൽകിയത്.

കര്‍ണാടക സംഗീതജ്ഞൻ ശ്രീ കുറത്തിയാട് അനന്തകൃഷ്ണ ഭാഗവതരുടെയും പരേതയായ കമലമ്മാളിന്റെയും മകനായ ബിജു 2010 ൽ K P A C യിൽ തുടർച്ചയായി 10 മണിക്കുറും ,2012 ഏപ്രിൽ 22 മുതൽ 23 വരെ തിരുവനന്തപുരം കിഴക്കേക്കോട്ട അദേദാശ്രമത്തിൽ തുടർച്ചമായി 24 മണിക്കൂർ 300 ൽ പരം രാഗങ്ങൾ ആലപിച്ച മ്യുസിക്ക് കൺസേർട്ടിൽ കുടി ലോക ശ്രദ്ധ നേടി , സിനിമ, സീരിയൽ, നാടകം, ആൽബങ്ങൾ എന്നിവയ്ക്കായി മുവായിരത്തോളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ള ബിജു അനന്തകൃഷ്ണന് 2013 ൽ കർണാടകയിൽ നിന്നും നാഷണൽ ബസവ സമിതി പുരസ്ക്കാര മായ ബസവ സംഗീത ശ്രീ പുരസ്ക്കാരം ഉൾപ്പടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

പോയകാലത്ത് സംഗീത നാടക സിനിമാ മേഘലകളിൽ നിറസാന്നിദ്ധ്യമായിരുന്ന സുപ്രസിദ്ധ കലാകാരൻമാർ ശ്രീ ഓച്ചിറ കുട്ടീശ്വരൻ, ഓച്ചിറ വേലുക്കുട്ടി, കണ്ടിയുർ അയ്യപ്പൻ ഭാഗവതർ, കണ്ടിയുർ പരമേശ്വരൻ കുട്ടി ആണ്ടി പിള്ള കുറത്തിയാട് പരമേശ്വരൻ പിള്ള ആശാൻ തുടങ്ങിയ മഹാപ്രതിഭകളുടെ പിൻമുറക്കാരനായ ബിജു അനന്തകൃഷ്ണൻ സായി മഠം സംഗീത ഗുരുകുലത്തിൽ ഗുരു അയ്യപ്പൻ ഭാഗവതർ ഡോക്ടർ നടരാജ പിള്ള എന്നിവരുടെ ശിക്ഷണത്തിൽ കർണാടക സംഗീത വും ,താൻ സെൻ സുർസംഘിൽ പ്രൊഫസർ മനോഹർ കേഷ്ക്കറിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും ( സംഗീത വിശാദ്) Singing String wes tern music Acadamy യിൽ ശ്രീ ജേക്കബ് ഇടിക്കുളയിൽ നിന്നും വെസ്റേൺ ക്ലാസിക്ക് മ്യുസിക്കിലും പ്രാവീണ്യം നേടിയ ബിജു അനന്തകൃഷ്ണൻ പീയാനോ, കീബോഡ് ,ഹാർമോണിയം (ഹിന്ദുസ്ഥാനി, കർക്കാട്ടിക്ക് ) ഗിറ്റാർ, തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്, അയ്യായിരത്തിലധികം സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടക്റ്റു ചെയ്തിട്ടുള്ള ബിജു അനന്തകൃഷ്ണന്‍ പുതിയ കണ്ടെത്തല്‍ മ്യുസിക് മേടിറ്റെഷന്‍ ജീവിത ശൈലി രോഗങ്ങളായ ഉല്‍കണ്ഠ, പിരിമുറുക്കം, വിഷാദം, ഭയം, കോപം, മൈഗ്രൈന്‍ തുടങ്ങി 50% രോഗങ്ങള്‍ക്കും സംഗീതം ശാശ്വത പരിഹാരമാണെന്ന് തെളിയിച്ച ബിജു അനന്തകൃഷ്ണന്‍ മ്യൂസിക്‌ മേടിറ്റെഷന്‍ സെന്ററുകള്‍ വിദേശത്തും സ്വദേശത്തും  തുടങ്ങാന്‍ ഒരുങ്ങുകയാണ്.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

11 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago