പ്രസവിക്കാത്തവൾ ! തനിക്ക് ഒരിക്കലും ഒരു അമ്മയാവാൻ പറ്റില്ല …..തനിക്കു ഒരിക്കലും തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുവാനാകില്ല

ഇടിത്തീ പോലെയാണു അവൾ അതു കേട്ടിരുന്നത് …….

തനിക്ക് ഒരിക്കലും ഒരു അമ്മയാവാൻ പറ്റില്ല തനിക്കു ഒരിക്കലും തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുവാനാകില്ല
ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്കു ഇരുപത്തി രണ്ടു കിലോമീറ്റർ.അത്രയും ദൂരം ..കാറിന്റെ പിൻസീറ്റിലിരുന്നു പുറത്തേക്ക് നോക്കിയിരുന്നു അവൾ.കണ്ണിൽ നിന്നും കവിളിലേക്ക് ഒരു പുഴ പോലെ ഒഴുകി കണ്ണുനീരിന്റെ ഒരു കവിത.

ശരിയാണ്.ഏതൊരു പെണ്ണിന്റെയും അവകാശവും കടമയും അനുഗ്രഹവുമാണ് അവൾക്ക് ഇല്ലാതെ പോയത്‌.
റൂമിലെത്തി.നന്ദൻ അവളേ ആശ്വസിപ്പിച്ചു..ശരിയാണ്ദൈവത്തിന്റെ ചില തീരുമാനങ്ങളെ തിരുത്താനാവില്ല .
നെഞ്ചിൽ വീണവൾ ..പൊട്ടിക്കരഞ്ഞു .പൊട്ടിക്കരഞ്ഞു കൊണ്ടു തന്നെ അവൾ ദിവസങ്ങൾ തള്ളിനീക്കി ….
ദിവസങ്ങൾ കഴിഞ്ഞു .നന്ദന് ദുബായ് പോകണം.കൂടെ അവളെയും കൊണ്ടുപോകാനാണ്
തീരുമാനം..ഇപ്പൊ അവർക്ക്‌ മറ്റൊരു ചിന്ത കൂടിയുണ്ട്.സെന്റ് പീറ്റർ ഓർഫനേജിൽ നിന്നും ഒന്നര വയസു പ്രായമുള്ളൊരു ആൺകുഞ്ഞിനെ ദത്തെടുക്കണം ….

നിയമപരമായ എല്ലാം കഴിഞ്ഞു..ഓഗസ്ത് ഇരുപത്തി എട്ടിന് അവർ ആ കുഞ്ഞുമായി പോകയാണ്.
ദൈവം ചിലപ്പൊഴൊക്കെ ഇങ്ങനെ തന്നെയാണ്.കണ്ണുനീര്‌ തോരാതെ അവൾക്ക് ഒരു പ്രയാസം നൽകിയെങ്കിലും ..
അനാഥനായ ഒരു കുഞ്ഞിന് മാതാപിതാക്കളെ നൽകി.നമുക്ക് ആ കുഞ്ഞിനെ ഇന്നു സ്‌നേഹത്തോടെ ആദിയെന്നു വിളിക്കാം ….ഞാൻ ഇന്നു അനാഥനല്ല …..
പിന്നെയൊരിക്കലും എന്റെ ‘അമ്മ കരഞ്ഞിട്ടുമില്ല …….

ദൈവം വലിയവനാണ് ……..കരുണാമയനുമാണ് …
#സ്നേഹത്തോടെ #ആദി

Devika Rahul