Categories: News

പ്രസവിക്കുമ്ബോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ട്രോളിയവർക്കുള്ള ഉഗ്രൻ മറുപടിയുമായി സമീറ റെഡ്ഡി

ട്രോളന്മാർക്കുള്ള ഉഗ്രൻ മറുപടിയുമായാണ് സമീറ റെഡ്ഡി എത്തിയത്. ഗർഫിണി അയി കഴിഞ്ഞും ‘അമ്മ ആയതിനും ശേഷമുള്ള സ്ത്രീകളുടെ ശാരീരിക മാറ്റത്തെ ട്രോളിയവർക്കാണ് താരം ഉഗ്രൻ മറുപടി നൽകിയത്. നിങ്ങളൊക്കെ ഒരു അമ്മയിൽ നിന്ന് തന്നല്ലേ വന്നത്? നിങ്ങളെ പ്രസവിക്കുന്ന സമയത്ത് നിങ്ങളുടെ ‘അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും സുന്ദരവും ദൈവികവുമായ ഒരു പ്രവർത്തിയെ ട്രോള്ളാൻ നിങ്ങൾക്ക് നാണമാകുന്നില്ലേ? ഈ ട്രോളുന്നവരൊക്കെ എങ്ങനെയാണു ഭൂമിയിൽ ഉണ്ടായതെന്ന് ഒരു നിമിഷം ചിന്തിച്ചാൽ കൊള്ളം. 

സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭാഗ്യം ഉള്ളവർക്ക് മാത്രമേ ഒരു ‘അമ്മ ആകാനുള്ള ഭാഗ്യം കിട്ടൂ. സൗന്ദര്യത്തിന്റെ പേരിൽ അതിനെ ട്രോളാൻ വരുന്ന നിങ്ങളെ പോലുള്ളവർ സ്വന്തം ജനനത്തെ തന്നെയാണ് കളിയാക്കുന്നത്. സ്ത്രീകൾക്ക് ഒരു സൂപ്പർ പവർ ഉണ്ട്. ഒരു ‘അമ്മ ആകാനുള്ള കഴിവ്. അപ്പോൾ വരുന്ന ശാരീരിക മാറ്റം അത് സ്വാഭാവികമായ ഒന്നാണ്. ചിലർക്ക് പെട്ടന്ന് തന്നെ ശരീരം പഴയപോലെ ആക്കാൻ സാധിക്കുന്നു. കരീന കപൂറിനെ പോലെ ഉള്ളവർ അതിനൊരു ഉദാഹരണമാണ്. എന്നാൽ മറ്റ് ചിലർക്ക് അതിനു കുറച്ചു സമയം എടുക്കും. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ എളുപ്പത്തിൽ പഴയപോലെ ആകുന്ന ശരീര പ്രകൃതമല്ല എന്റേത്. എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഒരു അവസ്ഥ മാത്രമാണിത് എന്നും താരം കൂട്ടിച്ചേർത്തു.

Devika Rahul