പ്രീശസ്ത സീരിയൽ നടി ദാരിദ്ര്യം കാരണം തട്ടുകടയിൽ ദോശ ചുട്ട് വരുമാനം കണ്ടെത്തുന്നു !! വീഡിയോ കണ്ടു നോക്കു !!

സ്ത്രീധനം സീരിയലിലെ മത്തി സുകുവിന്റെ ഭാര്യ തട്ടുകടയില്‍ ദോശചുടുന്നു; ജീവിതം വഴിമുട്ടിയപ്പോള്‍ തുടങ്ങിയതാണെന്ന് നടി; വീഡിയോ വൈറല്‍.

റോഡരികിലെ തട്ടുകടയില്‍ തകൃതിയായി ദോശ ചുട്ടകൊണ്ടിരിക്കുന്ന ആളെ പലരും തിരിച്ചറിയുന്നില്ല. തട്ടുകടയിലെ സ്റ്റൗവിന്റെ ഇത്തിരിവെട്ടത്തില്‍ തിരിച്ചറിഞ്ഞവര്‍ ചോദിക്കുന്നു. ഇത് സ്ത്രീധനം സീരിയിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയല്ലെ. പക്ഷേ, കവിതലക്ഷ്മി ഇതൊന്നും ശ്രദ്ധിക്കാതെ ദോശ ചുട്ടുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവരെ ഊട്ടിക്കൊണ്ടിരുന്നു. ചുടുന്ന ഓരോ ദോശയിലും പണപ്പെട്ടിയില്‍ വന്നുവീഴുന്ന ഓരോ നോട്ടിലും അവര്‍ മകനെ മാത്രമാണ് കണ്ടത്. അവന്റെ പഠിപ്പും ഭാവിയും മാത്രമാണ് കണ്ടത്. ഈ ദോശ ചുട്ടുകിട്ടുന്ന പണം കൊണ്ട് വേണം അവന്റെ പഠിപ്പ് പൂര്‍ത്തിയാക്കാന്‍. ചെന്നുപെട്ട വിദേശത്തെ കെണിയില്‍ നിന്ന് കരകയറാന്‍.

കുറച്ച് ദിവസങ്ങളേ ആയുള്ളു സീരിയില്‍ നടിയായ കവിത ലക്ഷമി ഈ തട്ടുകട തുടങ്ങിയിട്ട്. വിദേശത്ത് പഠിക്കുന്ന മകന് ഫീസ് കണ്ടെത്താന്‍ കഴിയാതായതോടെയാണ് അവര്‍ അഭിനയത്തിന്റെ ഗ്ലാമര്‍ ലോകത്തിന് തത്കാലം കട്ട് പറഞ്ഞ് ഈ പുതിയ വേഷമണിഞ്ഞത്. ഒരു ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്ക് വിശ്വസിച്ചാണ് കൈയിലെ കാശ് മുഴുവനെടുത്ത് മകനെ വിദേശത്ത് പഠിപ്പിക്കാന്‍ വിട്ടത്. ഇപ്പോള്‍ അവിടെ അവന്‍ ഫീസ് കണ്ടെത്താന്‍ കഴിയാതെ കുടങ്ങുകയാണ്. പറ്റിയ ചതിയില്‍ നിന്ന് കരകയറാന്‍ ഇപ്പോള്‍ പഠനത്തിനുള്ള പണം സമ്പാദിച്ചേ പറ്റൂ. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയുടേതടക്കം പല വാതിലുകളിലും മുട്ടി. എവിടെ നിന്നും കാര്യമായ സഹായം കിട്ടാതായതോടെയാണ് തട്ടുകടയുമായി ഇറങ്ങിയത്.

കടയിലെത്തിയ രാജ് കിരണ്‍ എന്നയാള്‍ സീരിയല്‍ താരം വഴിയിരികില്‍ ദോശ ചുടുന്നതിന്റെ ദൃശ്യം പകര്‍ത്തി യൂട്യൂബിലിട്ടതോടെയാണ് കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഈ വീഡിയോ വന്‍ വൈറലാണിപ്പോള്‍. ഇതില്‍ തന്റെ ദുരവസ്ഥ വിവരിക്കുന്നുമുണ്ട് കവിത.

തന്നെ ബാങ്ക് ചതിച്ചെന്നാണ് കവിത പറയുന്നത്. എല്ലാ ബാങ്കുകളിലും പോയെങ്കിലും സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ ആരും ലോണ്‍ തന്നില്ലെന്നും കവിത പറയുന്നു.കെ.കെ രാജീവിന്റെ അയലത്തെ സുന്ദരി എന്ന സീരിയലിന്റെ ചിത്രീകരണത്തിടയിലുള്ള സമയമാണ് കവിത തട്ടുകടയിലെ ജോലികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

15 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

56 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago