ബാഹുബലിയെ വെല്ലാൻ ഒരു ചിരഞ്ജീവി ചിത്രം? പ്രഖ്യാപിച്ചത് രാജമൗലിയും!

ബാഹുബലി സമ്മാനിച്ച വന്‍ വിജയം 100 കോടിക്ക് മുകളില്‍ മുതല്‍ മുടക്കാന്‍ തെലുങ്ക് സിനിമയ്ക്ക് കരുത്ത് നല്‍കുന്നു.തെന്നിന്ത്യന്‍ സിനിമ ലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളേയും ബാഹുബലിയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.ചിരഞ്ജിവി നായകനായി തെലുങ്കില്‍ മറ്റൊരു ചരിത്ര സിനിമ ഒരുങ്ങുകയാണ്. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ തേജയാണ്. സിനിമയില്‍ വലിയൊരു താര നിര തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.

സേയ് റാ നരസിംഹറെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഏറെ നാളുകള്‍ക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് അമിതാഭ് ബച്ചന്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിക്രം വേദയുടെ വിജയത്തിന് ശേഷം വിജയ് സേതുപതി തെലുങ്കിലേക്ക് എത്തുകയാണ്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കിച്ച സുദീപ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തനി ഒരുവന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എആര്‍ റഹ്മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രം ചിരഞ്ജീവിയുടെ 150ാമത്തെ ചിത്രമാണ്. ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ചരിത്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ചിരഞ്ജീവി അഭിനയിച്ച ഖെയ്ദി നമ്പര്‍ വണ്‍ എന്ന ചിത്രത്തിന് ശേഷം റാം ചരണ്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

Rahul

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago