ബിഹാറില്‍ 389 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് 24 മണിക്കൂര്‍ മുമ്പ് തകര്‍ന്നു

ബിഹാറില്‍ 389 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതിന്റെ 24 മണിക്കൂര്‍ മുമ്പാണ് ഡാം തകര്‍ന്നത്. ഉദ്ഘാടനത്തിന് മുമ്പായി ട്രയല്‍ റണ്‍ നടത്തുമ്പോഴായിരുന്നു സംഭവം.

ബിഹാറിലെയും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന ജലസേചന പദ്ധതിയായ ഗട്ടേസ്വര്‍ പാന്ത് കനാല്‍ പ്രോജക്ടാണ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നത്. അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് കഹല്‍ഗോണും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ സിംഗും, ഭഗല്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ്, എസ് പി എന്നിവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സംഭവസ്ഥലത്തുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അണക്കെട്ട് ഉദ്ഘാടനം സംബന്ധിച്ച് ഇന്നത്തെ പത്രങ്ങളിലും സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു. ജലവിഭവ മന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍, എംഎല്‍എ സദാനന്ദസിംഗ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.

ബിഹാറിലെ 22816 ഹെക്ടര്‍ കൃഷിയിടത്തിനും, ജാര്‍ഖണ്ഡിലെ 4887 ഹെക്ടറിനും ജലസേചനത്തിന് വെള്ളം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയത്. 1977 ല്‍ പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കുമ്പോള്‍ ചെലവ് 13.88 കോടിയായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008 ല്‍ പദ്ധതിയ്ക്ക് പ്രാരംഭ ഭരണാനുമതി നല്‍കുമ്പോള്‍, പദ്ധതി ചെലവ് 389.31 കോടിയായി ഉയരുകയായിരുന്നു.

അണക്കെട്ട് നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും, പദ്ധതി നിര്‍മ്മാണത്തിലെ ക്രമക്കേടാണ് ഡാം തകരാന്‍ കാരണമെന്നും പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. ഡാം തകര്‍ന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ജലവിഭവ മന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്റെയും കോലം ആര്‍ജെഡി പ്രവര്‍ത്തകര്‍ കത്തിച്ചു.

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

3 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago