ബ്രിട്ടന്‍ സ്പോഞ്ച് പോലെ രക്തവും മാംസവും ഊറ്റിയെടുത്ത് വെറും എല്ലിന്‍ കൂട് മാത്രമായി വിട്ടേച്ച് പോയിടത്ത് നിന്നാണ് നെഹ്റു തുടങ്ങുന്നത്

മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ് റാണിയുടേയും മകനായി 1889 നവംബര് 14 ന് ഉദിച്ച ആ നക്ഷത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ധൈഷണികമായ ദിശാബോധം നൽകി.ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു ജവഹർലാൽ നിരവധി തവണ ജയിൽവാസമനുഷ്ഠിച്ചു.ഗാന്ധിജിയുടെ ഉറ്റ തോഴനായിരുന്ന ജവഹർലാൽ,ഒരു പക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം ആ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചത്.

രാഷ്ട്രീയ,മതേതരത്വ ,മാനവിക സൗഹാർദ്ദത്തിലധിഷ്ഠിതമായ നവ ഭാരതത്തിന്റെ ശില്പിയെ കണ്ണീരോടെ ഈ ദിവസത്തിലോർക്കാതിരിക്കുന്നതെങ്ങനെ?.അതിർ വരമ്പില്ലാത്ത ലോകമെന്ന ടാഗോറിന്റെ സമാന കാഴ്ചപ്പാടിന്റെ ഉടമ,തികഞ്ഞ മതേതര വാദി ,എഴുത്തുകാരൻ ,ദാർശനികൻ,ചിന്തകൻ ,സൗന്ദര്യാരാധകൻ ഒക്കെയായിരുന്നു കുട്ടികളുടെ “ചാച്ചാജി”. ജയിലിൽ നിന്നുകൊണ്ട് അച്ഛൻ മകൾക്കയച്ച കത്തിൽ ജീവിതത്തെ പ്രപഞ്ചവുമായും ,പ്രകൃതിയുമായും എങ്ങനെ സമന്വയിപ്പിക്കണമെന്ന് ഇന്ദിരക്ക് പഠിപ്പിച്ചു കൊടുത്ത ദാര്ശനികനായ പിതാവ് …….

ലോകപ്രശസ്തമായ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ജവഹർലാലിന്റെ ഏറ്റവും പ്രശസ്ത രചനകളാണ് വിശ്വചരിത്രാവലോകനവും ,ഇന്ത്യയെ കണ്ടെത്തലുമെന്ന പുസ്തകവും.പ്രപഞ്ച പ്രതിഭാസങ്ങൾ വർണിക്കുന്ന ഒരച്ഛൻ മകൾക്കയച്ച കത്തുകളെന്ന പുസ്തകം ഒരപൂർവ സൃഷ്ടി തന്നെയായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്ന നെഹ്‌റു 1964 ൽ അന്തരിക്കുന്നത് വരെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ശക്തിഗോപുരം തന്നെയായിരുന്നു.നെഹ്രുവിൻ സോഷ്യലിസവും ,സാമ്പത്തികശാസ്ത്രവും ഭാരതത്തിന്റെ ആത്മാവറിഞ്ഞുകൊണ്ടുള്ളതായിരുന്നു…ഇഷ്ടം ഒരു നൂറായിരം ഇഷ്ടം കുട്ടികളുടെ ചാച്ചാജിയോട്.😍❤️❤️❤️❤️ ഇന്ന് ശിശു ദിനം …ആസിഫ് അബ്ദുറഹ്മാൻ..

Devika Rahul