Categories: News

ഭാര്യയുമായി വേർപിരിഞ്ഞതിനെ തുടർന്ന് സ്വന്തം മകളെ അച്ഛൻ ബലാത്സംഗം ചെയ്തത് 600 തവണ

ഭാര്യയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മൂത്ത മകളുടെ ഉത്തരവാദിത്വം അച്ഛനായിരുന്നു. ഇളയ രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം അമ്മയ്ക്കും. തുടര്‍ന്നാണ് പീഡനം ആരംഭിക്കുന്നത്. 15 വയസുകാരിയായ മൂത്ത മകളെ 36കാരനായ പിതാവ് ആറുമാസത്തിനിടെ ബലാത്സംഗം ചെയ്തത് 600 തവണയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മലേഷ്യയിലാണ് സംഭവം.

പെണ്‍കുട്ടിയെ പിതാവ് ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നുവെന്നാണ് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ ഇയാളെ കോടതി 12,000 വര്‍ഷത്തേക്ക് തടവിന് വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് ഉത്തരവ്. 631 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇക്കൊല്ലം ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. 2015ല്‍ വിവാഹമോചനത്തിനുശേഷം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി താമസിക്കാന്‍ തുടങ്ങിയതുമുതല്‍ ഇയാള്‍ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അന്നൊന്നും സംഭവം പരാതിയാവുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല.

ക്വാലാലംപുരിന് അടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടത്. ഇളയ രണ്ട് പെണ്‍മക്കളെക്കൂടി തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിയമനടപടിക്കൊരുങ്ങവെ, പെണ്‍കുട്ടി താന്‍ നേരിടുന്ന പീഡനത്തെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു.

ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മലേഷ്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് സ്ത്രീസംഘടനകള്‍ പറയുന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് പീഡനങ്ങള്‍ കൂടാന്‍ കാരണം. 2005നും 2014നും മധ്യേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28741 ബലാല്‍സംഗക്കേസ്സുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടത് മൂന്നുശതമാനം കേസുകളില്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന

കടപ്പാട് : kctvlive

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

1 hour ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago