Categories: News

ഭൂമിയെ ചൊല്ലി തർക്കം: മകൻ പിതാവിനെ വെട്ടി കൊന്നതിനുശേഷം കിണറ്റിൽ തള്ളി

കുഴിത്തുറയിൽ ആണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭൂമി ഭാഗം വെച്ച് കൊടുക്കത്തിൽ യുവാവ് പിതാവിനെ വെട്ടികൊലപ്പെടുത്തിയതിനു ശേഷം കിണറ്റിൽ തള്ളി. ശേഷം യുവാവ് ഒളുവിൽ പോയി. കരിങ്കൽ പണ്ടാരവിളയിൽ കൂലിത്തൊഴിലാളിയായ ചെല്ലതങ്കം എന്ന ആണ് കൊല്ലപ്പെട്ടത്. ഇദ്ദ്ദേഹത്തിനെ  മൂന്നുമക്കളിൽ മൂത്തമകനായ അനീഷ് ആണ് പിതാവിനെ കോല ചെയ്‌തത്‌.  അനിഷ യും  അജിനുമാണ് മറ്റ് രണ്ടു മക്കൾ. വസ്തു ഭാഗം വയ്ക്കണമെന്നാവശ്യപ്പെട്ട് അ‌ച്ഛനുമായി അനീഷ് നിരന്തരം വഴക്കിടുമായിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഇതേ കാര്യം ചൊല്ലി അനീഷ് സംസാരിച്ചപ്പോൾ മകളുടെ വിവാഹത്തിന് ശേഷം മാത്രമേ വീതം വെക്കുന്നതിനെപ്പറ്റി ചിന്തിക്കുകയുള്ളെന്നു ചെല്ലതങ്കം പറഞ്ഞു. ഇതിൽ ദേഷ്യപ്പെട്ട അനീഷ് അടുത്ത് ഉണ്ടായിരുന്ന കത്തികൊണ്ട് പിതാവിനെ വെട്ടിയതിനു ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. 

നിലവിളി കേട്ട് അയൽവാസികൾ ഓടി കൂടിയപ്പഴേക്കും പിതാവിനെ കിണറ്റിൽ തള്ളിയതിന് ശേഷം അനീഷ് കടന്നു കളഞ്ഞിരുന്നു. ശേഷം മൃതദേഹം കിണറ്റിൽനിന്ന് പുറതെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. പോലീസ് അനീഷിനെയുള്ള അന്വേഷണം ആരംഭിച്ചു.

Devika Rahul