Categories: News

മദ്യ ലഹരിയിൽ സിനിമ രംഗം അനുകരിച്ചു കാട്ടാനയെ ഉമ്മവെക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്…

യുവാവ് മദ്യലഹരിയിൽ സിനിമ രംഗം അനുകരിച്ചു കാട്ടാനയെ ഉമ്മവെക്കാൻ ശ്രമിച്ചു. എന്നാൽ യുവാവ് അടുത്ത് വന്നതോടെ കാട്ടാന യുവാവിനെ ക്രൂരമായി ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കാട്ടാനയുടെ ആക്രമണത്തിനിരയായിട്ട് ഭാഗ്യം കൊണ്ടാണ് യുവാവിന് ഇപ്പഴും ജീവാണുള്ളതെന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. സംഭവം നടക്കുമ്പോൾ യുവാവ് അമിതമായി മദ്യപിച്ചിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.

ബെഗളൂരുവിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു സംഭവം അരങ്ങേറിയത്. ബാഹുബലിയിൽ നായകന്‍ ആനയെ ചുംബിക്കുന്ന രംഗം അതേപടി അനുകരിക്കാനാണ് മദ്യലഹരിയിലായ യുവാവ് ശ്രമിച്ചത്. എന്നാൽ സിനിമയിലെ ആനയെ പോലെ കാട്ടിലെ ആനക്ക് പരിശീലനം കിട്ടിയിട്ടില്ല എന്ന് യുവാവ് മദ്യ ലഹരിയിൽ മറന്നുപോയി കാണും.

Devika Rahul