മമ്മൂട്ടി ജോയ് മാത്യുചിത്രം തിരുനെല്ലിയില്‍ തുടങ്ങി

മാനന്തവാടി: മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ ആരംഭിച്ചു. ഇന്നലെ മുതലാണ് അപ്പപ്പാറ തിരുനെല്ലി റോഡില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ കഥ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറഞ്ഞു.
മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ ‘ഷട്ടര്‍’ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന ചിത്രമാണ് അങ്കിള്‍. ഒരു കുടുംബം നേരിടേണ്ടി വരുന്ന അസാധാരണ സന്ദര്‍ഭമാണ് സിനിമയുടെ വിഷയം. മമ്മൂട്ടിയുടേത് ഏറെ പ്രത്യേകതകളുള്ള ഒരു വേഷമായിരിക്കുമെന്ന് സംവിധായന്‍ പറഞ്ഞു.അബ്രാ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയ് മാത്യുവും എസ്‌ജെ ഫിലിംസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. അടുത്ത മാസം ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമ ക്രിസ്മസിന് പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമം. മമ്മൂട്ടി ഷൂട്ടിംഗിന് എത്തിയതോടെ താരത്തെ നേരില്‍ കാണാനായി കാണാന്‍ ദൂരെദിക്കുകളില്‍ നിന്നുപോലും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

29 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago