മരിക്കുമെന്നറിഞ്ഞിട്ടും സന്തോഷ് മിന്നുകെട്ടി, മിനിറ്റുകള്‍ക്കകം റിന്‍സി മരണത്തിന് കീഴടങ്ങുകയും ചെയ്തു, പ്രണയത്തെ പോലും തോല്‍പ്പിച്ച നെഞ്ച് തകര്‍ക്കുന്ന ഒരു സ്‌നേഹകഥ…

നിശ്ചശിച്ചുറപ്പിച്ച വരനും വധുവുമായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍. പ്രണയത്തെപോലും തോല്‍പിച്ച വിശുദ്ധ സ്‌നേഹത്താല്‍ പ്രിയതമയുടെ മരണമെത്തിയ നേരത്തും അവളെ താലിചാര്‍ത്തി സ്‌നേഹത്തിന് പുതിയ ഭാഷ്യം രചിക്കുകയായിരുന്നു ഇവര്‍.

മരണത്തോടടുത്ത പ്രിയതമയെയാണ് സന്തോഷ് താലി ചാര്‍ത്തിയത്. അധികം താമസിയാതെ റിന്‍സി മരണത്തിന് കീഴടങ്ങി. മണവാട്ടിയായിത്തന്നെ മരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം .എടപ്പാള്‍ പോത്തനൂര്‍ സ്വദേശിയാണ് റിന്‍സി. മരണമാണ് മുന്നിലെന്നറിഞ്ഞിട്ടും അവശ നിലയിലായ തന്റെ പ്രിയതമയെ താലി ചാര്‍ത്തുകയായിരുന്നു പൊന്നാനി സ്വദേശിയായ സന്തോഷ്.

കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും സന്തോഷിന്റെ ജീവിത സ്വപ്നങ്ങള്‍ക്കും,നാട്ടുകാരുടെയും,ബന്ധുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്കും കാത്ത് നില്‍ക്കാതെ കഴിഞ ദിവസം റിന്‍സി മരണത്തിന് കീഴടങ്ങി . മാസങ്ങള്‍ക്ക് മുമ്പ് വിവാഹം നിശ്ചയിച്ച റിന്‍സിക്ക് അടുത്തിടെയാണ് മഞപ്പിത്തം കൂടി ജീവന്‍ തന്നെ നില നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് സ്ഥിരീകരിച്ചത്. ജീവിതത്തില്‍ അധിക ദിവസങ്ങളില്ല എന്നറിഞ്ഞിട്ടും വാക്ക് പറഞ്ഞ വിവാഹത്തില്‍ നിന്നും പിന്‍തിരിയാതെ പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പില്‍ സന്തോഷാണ് റിന്‍സിയെ വരണമാല്യം ചാര്‍ത്തി. വിവാഹം കഴിഞ്ഞയുടനെ ഹോസ്പിറ്റലിലേക്ക് മാറ്റിയ റിന്‍സി അഞ്ചാം ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഈ മാസം 17നായിരുന്നു പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പില്‍ സന്തോഷിനേറെയും പോത്തന്നൂര്‍ കറുങ്കുളത്തില്‍ ശ്രീജ കൃഷ്ണന്റെ മകള്‍ റിന്‍സിയുടേയും വിവാഹം.പെണ്‍കുട്ടിക്ക് വിവാഹ നിശ്ചയത്തിന് ശേഷം രോഗം പിടിപെടുകയും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെത്തുടര്‍ന്ന് പലരും വിവാഹത്തില്‍ പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നങ്കിലും ഉറച്ച പ്രതീക്ഷയോടും പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുകയുമായിരുന്നു സന്തോഷ്. വിവാഹം കഴിഞ്ഞയുടെ റിന്‍സിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അഞ്ചാം ദിവസമായ ഇന്നലെ റിന്‍സി വിധിക്ക് കീഴടങ്ങുകയും ചെയ്തു.

 

റിന്‍സിയുടെ മരണം നാടിന് വേദന നല്‍കുന്നുണ്ടങ്കിലും പറഞ്ഞ വാക്കിന് വില നല്‍കി പുതിയ കാലഘട്ടത്തില്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും കഥ പകര്‍ന്ന് നല്‍കയാണ് സന്തോഷ് ചെയ്തത്.

Devika Rahul