മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ബുൾ ബുൾ എന്ന സംഗീത ഉപകരണ വായനയുമായി ഏഴുവയസ്സുകാരി ഏഞ്ചലിൻ മരിയ ഏബിൾ…

ബുൾ ബുൾ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല, നല്ല കൈവഴക്കം ഉണ്ടെകിൽ മാത്രമേ ഈ ഉപകരണത്തെ വരുതിയിലാക്കാൻ സാധിക്കു. “ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി…..ഏവർക്കും പ്രിയങ്കരിയാകുന്നു

നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ മരിയ ഏബിൾ എന്ന കൊച്ചു മിടുക്കി.പഞ്ചാബിലും, ചില ഉത്തരേന്ത്യൻ സംസഥാനങ്ങളിലും പ്രചാരത്തിലുള്ള ബുൾ ബുൾ മറ്റു രാജ്യങ്ങളിലും നേർത്ത വ്യത്യാസത്തോടെ പ്രചാരത്തിലുണ്ട്. സംഗീതം പൊഴിക്കുന്ന ബുൾ ബുൾ എന്ന പക്ഷി യിൽ നിന്നാണ് ഈ പേര് ഈ ഉപകരണത്തിന് കിട്ടിയത്. രണ്ടു കൂട്ടം കമ്പികളാണ്. പിയാനോയിലേതുപോലെ കീകളും, ഗിറ്റാറിന്റെതുപോലെ സ്ട്രിങ്ങുകളുമാണ് ബുൾ ബുൾ നു.ജപ്പാൻ ബാൻജോ, ഇന്ത്യൻ ബാൻജോ എന്നീ പേരുകളും ബുൾ ബലിനുണ്ട്. 1930കളിലാണ് തെക്കനേഷ്യയിൽ ബുൾ ബുൾ എത്തുന്നത്, പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമായി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നു വരവോടെ ബുൾ ബുൾ കാലഹരണപ്പെട്ടു. കോതമംഗലം ചേലാട് സെന്റ്.

സ്റ്റീഫൻ ബസ്‌ അനിയാ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഏഞ്ചലിൻ മരിയ ഏബിൾ . ബുൾബുൾ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഏഞ്ചലിൻ .ബാലരമ പെയിന്റിംഗ് മത്സരം,കളിക്കുടുക്ക കളറിംഗ് മത്സരം, മാതൃഭൂമി മിന്നാമിന്നി കളറിംഗ് മത്സരം, തുടങ്ങിയതിലെല്ലാം വിജയി ആണ് ഏഞ്ചലിൻ…..ചിത്ര കലയിലും, ബുൾ ബുൾ വായനയിലും ഏഞ്ചലിന്റെ ഗുരു മുൻ സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും,കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ മുൻ ചിത്രകലാ അധ്യാപകനുമായിരുന്ന മുത്തച്ഛൻ ശ്രീ. സി. കെ. അലക്സാണ്ടർ ആണ്.

മുൻ കോതമംഗലം സബ് -ജില്ലാ സ്കൂൾ യുവജനോത്സവ കലാപ്രതിഭയും, ആകാശവാണി വയലും വീടും, കൃഷിപാഠം പരമ്പരകളിലെ സ്ഥിരം ശ്രോതാവും വിജയിയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ്‌ ന്റെയും ചേലാട് സെന്റ്. സ്റ്റീഫൻ ബസ് -അനിയാ സ്കൂൾ അദ്ധ്യാപിക സ്വപ്ന പോൾ ന്റെയും മകളാണ് ഏഞ്ചലിൻ

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

50 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago