മുംബൈ പോലീസിനു ശേശം റഹ്‌മാനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു!

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഒന്നിലധികം സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതില്‍ നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രണം’. മുമ്പ് ഡെട്രോറ്റ് കോസിങ്ങ് എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നതെങ്കിലും രണം എന്ന പേരിലാണ് സിനിമ അറിയപ്പെടാന്‍ പോവുന്നത്.അണിയറയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം റഹ്മാനും അഭിനയിക്കുന്നുണ്ടെന്നാണ് പറയുന്നത്. മുമ്പ് മുംബൈ പോലീസ് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. പുതിയ സിനിമയിലെ കഥാപാത്രം താന്‍ ഇതുവരെ ചെയ്യാത്ത ഒന്നായിരിക്കുമെന്നാണ് റഹ്മാന്‍ പറയുന്നത്.സിനിമയെ കുറിച്ചുള്ള സസ്‌പെന്‍സുകളില്‍ ഒന്നാണ് തന്റെ കഥാപാത്രമെന്നും അതിനാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ലെന്നും താരം പറയുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം യു എസിലാണ് നടക്കുന്നത്. നവാഗത സംവിധായകനാണ് സിനിമ സംവിധാനം ചെയ്യുന്നതെങ്കിലും ചിത്രത്തില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.
ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിനൊപ്പം ഇഷ തല്‍വാര്‍, അശ്വിന്‍ കുമാര്‍, നന്ദു, ശിവജിത്ത്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി അമ്പത് ദിവസം താന്‍ മാറ്റി വെച്ചിരിക്കുകയാണെന്നും ഓക്ടോബറില്‍ തിരിച്ചു വരുമെന്നും പൃഥ്വിരാജ് മുമ്പ് വ്യക്തമാക്കിയിരുന്നു.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

24 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago