Categories: News

മുന്നറിയിപ്പ് നൽകിയല്ല ഓരോ അപകടങ്ങളും വരുന്നത്. എന്നാൽ ഇനി പേടിക്കണ്ട. സർക്കാർ നമുക്കൊപ്പമുണ്ട്.

സൂക്ഷിക്കുക. മുന്നറിയിപ്പ് നൽകിയല്ല ഓരോ അപകടങ്ങളും സംഭവിക്കുന്നത്. അത് ചിലപ്പോൾ നമുക്കോ നമ്മുടെ പ്രിയപെട്ടവർക്കോ ആകാം. മറ്റുചിലപ്പോൾ മറ്റൊരു അപരിചിതന് ഉണ്ടാകുന്ന അപകടത്തിൽ നമ്മൾ ദൃക്‌സാക്ഷികളും ആയേക്കാം. പലപ്പോഴും ഒന്നും ചെയ്യാൻ കഴിയാതെ നമ്മൾ നിസ്സഹായരാകുന്ന സാഹചര്യങ്ങളും കുറവല്ല.  എന്നാൽ അതിനെല്ലാം ഒരു പരിഹാരം ഇന്ന് നമ്മുടെ സർക്കാർ തന്നെ ഉണ്ടാക്കിയട്ടുണ്ട്. ഇനി നമുക്ക് അപ്രതീക്ഷിത അപകടങ്ങളെ ധൈര്യത്തോടെ നേരിടാം. നമുക്ക് വേണ്ടി എന്തും ചെയ്യാൻ സജ്ജമായി നിൽക്കുന്ന ഒരു വലിയ ടീം തന്നെ രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 

‘112 India’ എന്ന ഒരു അപ്ലിക്കേഷൻ ആണ് ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ളത്. ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തതിന്‌ ശേഷം അപകടം എപ്പോൾ ഉണ്ടായാലും ഇതിലെ ബെൽ ബട്ടൺ ക്ലിക്ക് ചെയ്താൽ മാത്രം മതി. ഈ സമയം ഇതുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നഎമർജൻസി റെസ്പോൺസിബിൾ സെന്ററിൽ  സന്ദേശം വരുന്നതോടൊപ്പം അപകടത്തിൽ പെട്ട വ്യക്തി നിൽക്കുന്ന പ്രദേശത്തുള്ള വോളന്റിയർമാർക്കും സന്ദേശം ലഭിക്കുന്നു. കൂടാതെ ഉദ്യോഗസ്ഥർ അപകടത്തിൽ പെട്ട ആളുടെ ലൊക്കേഷൻ സെക്കൻഡ്കൾക്കുള്ളിൽ മനസിലാക്കുകയും ഉണ്ടൻതന്നെ പോലീസിൽ കൈമാറുകയും മിനിറ്റുകൾക്കുള്ളിൽ പോലീസ് സംഭവസ്ഥലത്തു എത്തുകയും ചെയ്യുന്നു. ഇതാണ് ഈ അപ്ലിക്കേഷൻ കൊണ്ടുള്ള ഗുണം. അപകടം ഏതുമാകട്ടെ, വാഹനാപകടം, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, കുട്ടികൾക്കെതിരെയുള്ള ആക്രമണം, ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയ ഏത് അത്യാവിശ ഘട്ടത്തിലേക്കും ഈ അപ്ലിക്കേഷൻ സഹായകമാണ്. അപ്ലിക്കേഷൻ ഇപ്പോൾ പ്ലേയ് സ്റ്റോറിൽ ലഭ്യമാണ്.

നമ്മൾ ചെയ്യണ്ടത് ഇത്രമാത്രം.

ആദ്യം പ്ലേയ് സ്റ്റോറിൽ നിന്നും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.

ആപ്പ് ഓപ്പൺ ചെയ്ത് ആദ്യ സ്റ്റെപ്പ് ആയി മൊബൈൽ നമ്പറും സ്റ്റേറ്റും സെലക്ട് ചെയ്ത് കൊടുക്കുക.

ഫോണിൽ വരുന്ന OTP നമ്പർ നൽകി വെരിഫൈ ചെയ്യുക.

ശേഷം പേരും ജനന തീയതിയും അത്യാവിശ്യ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക.

വോളന്റിയർ ആയി പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെങ്കിൽ കോളം ക്ലിക്ക് ചെയ്യൂക. OK കൊടുക്കുക.

ഇതോടെ നിങ്ങൾ നിങ്ങളുടെ റെജിസ്ട്രേഷൻ പൂർത്തികരിച്ച് കഴിഞ്ഞു. ഇനി നിങ്ങൾക്ക് ഏത് അപകടസാഹചര്യത്തിലും ധൈര്യമായി ഈ അപ്ലിക്കേഷൻ ഉപയോഗിക്കാം. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്.

Devika Rahul