മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘വില്ലന്‍’. ആറാം തമ്പുരാനിലൂടെയായിരുന്നു തുടക്കം. കന്മദവും സമ്മര്‍ ഇന്‍ ബത്ലഹേമും എന്നും എപ്പോഴുമാണ് മറ്റ് ചിത്രങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഒടിയനിലും ഇവര്‍ ജോഡികളാണ്.
ഒക്ടോബർ 27 ന് വില്ലൻ തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. മലയാളത്തിൽ കൂടാതെ തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. ജനാതഗേജിന്റെ വിജയത്തോടെ തെലുങ്കിലും ഏറെ ബ്രാൻഡ് വാല്യൂ ഉള്ള നടനായി മാറിരിക്കുകയാണ് മോഹൻലാൽ എന്നത് ഇതിനൊരു കാരണമാകുന്നു, കൂടാതെ തെലുങ്ക് നടൻ ശ്രീകാന്തിന്റെയും, വിശാലിന്റെയും സാനിധ്യം ചിത്രം മറ്റു ഭാഷകളിൽ എത്തിക്കാൻ സഹായകരമാകും.
വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ ലക്ഷ്യമിടുന്ന വില്ലൻ കേരളത്തിൽ 300 ലേറെ സെന്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി
ഇമ്പമാർന്ന ഈണം കൊണ്ടും മനോഹരമായ ആലാപനം കൊണ്ടും ഇതിനകം തന്നെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ വില്ലനിലെ ‘കണ്ടിട്ടും കണ്ടിട്ടും’ വീഡിയോ സോങ്ങ് ഒക്ടോബർ 11 വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യുന്നു. ഒരിടവേളക്ക് ശേഷം ലാലേട്ടൻ – മഞ്ജു വാര്യർ ജോഡിയെ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കുമെന്നതിനൊപ്പം ദാസേട്ടന്റെ ശബ്ദം കൂടിയാകുമ്പോൾ ഈ ഗാനം ഒരു വിരുന്ന് തന്നെയായിരിക്കും..
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…