Categories: Featured

രണ്ടായിരത്തോളം പേരുടെ ജീവന്‍ രക്ഷിച്ച അച്ഛനും മകളും

ഒരു മലമുകളില്‍ നിന്നായിരുന്നു വരാന്‍ പോകുന്ന ആ ദുരന്തത്തെ സ്വപാന്‍ അറിഞ്ഞത്. പിന്നീട് ഒന്നും നോക്കാതെ വളരെ വേഗം റെയില്‍വേ ട്രാക്കില്‍ വന്നു ഉടുത്തിരുന്ന വസ്ത്രം വീശി കാണിക്കുകയായിരുന്നു, അച്ഛനോടൊപ്പം മകള്‍ സോമതിയും കൂടി.

ത്രിപുരയിലെ അഗർത്തലയിൽ നിന്നും ധർ‌മ്മനഗറിലേക്ക് പൊയ്ക്കൊണ്ടിരുന്ന തീവണ്ടിയിലുണ്ടായിരുന്നത് രണ്ടായിരത്തോളം ആളുകളാണ്. സ്വപാൻറെയും മകളുടെയും പ്രയത്നം ഫലം കണ്ടു. ഡ്രൈവർ തീവണ്ടി നിർത്തി.

റെയിൽപാളം കനത്ത മഴയും മണ്ണിടിച്ചിലും മൂലം സ്ഥാനം തെറ്റിയ  അവസ്ഥയിലായിരുന്നു. ട്രെയിനിന്റെ ഡ്രൈവര്‍ സോനു കുമാറും പറയുന്നു, സ്വപാന്‍ സിഗ്നല്‍ കാട്ടിയില്ലായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാവുമായിരുന്നു.

സ്വപാൻറെ കുടുംബം ത്രിപുരയിലെ ഗോത്രവർഗ്ഗത്തിൽ പെടു‌ന്നവരാണ്.  മുളയും വിറകും വിറ്റാണ് ഇവർ ഉപജീവനമാർഗ്ഗം തേടുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് അർഹിക്കുന്ന അംഗീകാരം സ്വപാന് നൽ‌കുമെന്നും സാമ്പത്തികസഹായം നൽകുമെന്നും അറിയിച്ചിരുന്നു.

 

Devika Rahul