Categories: News

റോഡുപണിക്കിടെ ടാറിൽ വീണു ഗുരുതരമായി പൊള്ളലേറ്റ രണ്ടര വയസുകാരനോടുള്ള കരാറുകാരന്റെ ക്രൂരത

റോഡുപണിക്കിടെ ടാറില്‍ വീണ് പൊള്ളലേറ്റ രണ്ടര വയസുകാരനോട് കരാറുകാരൻ ചെയ്‌തത്‌ കൊടും ക്രൂരത. ടാറിങ്ങ് ജോലിക്കാരായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മകനാണ് അപ്രതീക്ഷിതമായി അപകടത്തില്‍ പെട്ടത്. കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടന്ന് ടാറിലേക്ക് വീഴുകയായിരുന്നു. 

വീഴ്ചയിൽ  കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കരാറുകാരന്‍ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല ടാറിംഗിന് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍ അച്ഛനും അമ്മക്കുമൊപ്പം കയറ്റി വിടുകയായിരുന്നു. കൊടിയ ചൂടിലും പൊള്ളലിന്റെ വേദനയിലും വഴിയിലൂടെ ആ കുഞ്ഞു ഉറക്കെ കരയാൻ തുടങ്ങി. പക്ഷെ അവന്റെ മാതാപിതാക്കൾ നിസ്സഹായരായിരുന്നു.  ഓടി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പെട്ടിയില്‍ അപകടകരമായ രീതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെയും, കരയുന്ന കുട്ടിയേയും കണ്ട ബൈക്ക് യാത്രക്കാരൻ വാഹനം തടഞ്ഞുനിര്‍ത്തി. ഓട്ടോ റിക്ഷ നിറുത്തിച്ച ശേഷം പരിശോധിച്ചപ്പോഴായിരുന്നു കുഞ്ഞിന്റെ കാലിലെ ഗുരുതരമായ  പൊള്ളല്‍ ശ്രദ്ധയില്‍പെട്ടത്.

ബൈക്ക് യാത്രക്കാരൻ ഉടനെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ഇവരുടെ സഹായത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റന്നു മനസിലാക്കിയ ഡോക്ടർമാർ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിര്‍ദ്ദേശിച്ചു. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മാതാപിതാക്കൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. തുടർന്ന് കുട്ടിക്ക് ചികിത്സക്കാവശ്യമായ സാമ്ബത്തിക സഹായം ഒരുക്കി പെരുമ്ബാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

കരാറുകാരനെ വിളിക്കുന്നതിനായി പെട്ടി ഓട്ടോറിക്ഷ ഡ്രൈവറോട് കരാറുകാരന്റെ ഫോണ്‍ നമ്ബര്‍ ചോദിച്ചെങ്കിലു പേരോ നമ്ബര്റോ നല്‍കരുതെന്നാണ് കരാറുകാരന്റെനിര്‍ദ്ദേശമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

Devika Rahul