Categories: Malayalam Article

വിദേശത്ത് പോയ ഭർത്താവ് വരുമ്പോൾ ഞെട്ടിക്കാൻ ഭാര്യ പ്ലാസ്റ്റിക് സർജറി നടത്തി. ഭർത്താവ് വന്നപ്പോൾ ഞെട്ടിയത് ഭാര്യ

വിദേശത്ത് പോയ ഭർത്താവ് വരുമ്പോൾ ഞെട്ടിക്കാൻ ഭാര്യ പ്ലാസ്റ്റിക് സർജറി നടത്തി. ഭർത്താവ് വന്നപ്പോൾ ഞെട്ടിയത് വീട്ടമ്മ. എന്നാൽ ഭർത്താവ് വന്നപ്പോൾ ഞെട്ടിയത് ഭാര്യയും. ഒടുവിൽ അവസാനിച്ചത് വിവാഹ മോചനത്തിൽ. ഭർത്താവിന്റെ അറിവോടെ അല്ലാതെ ഭാര്യ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തത്‌ ഇഷ്ട്ടപെടാതെയാണ് യുവാവ് ഭാര്യയെ ഉപേക്ഷിച്ചത്. വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൂടുതല്‍ സുന്ദരിയായി മാറി ഭർത്താവിനെ ഞെട്ടിക്കാനാരുന്നു യുവതിയുടെ പരുപാടി. അത് കൊണ്ട് തന്നെ സർജറി ചെയ്ത് കാര്യം യുവതി ഭർത്താവിൽനിന്നും മറച്ചു വെയ്ക്കുകയും ചെയ്തു.

തനിക്ക് സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസമെന്നും പ്ലാസ്റ്റിക് സര്‍ജറിയോട് ഒട്ടും താല്‍പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു. സർജറിയിലൂടെ ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്നും പറയുന്നു. വിവരം അറിയിക്കാത്തതില്‍ ഭാര്യ മാപ്പ് ചോദിച്ചെങ്കിലും ഭര്‍ത്താവ് ക്ഷമിക്കാന്‍ തയ്യാറായില്ല. ഡോക്ടറിന്റെ നിർദേശ പ്രകാരം തൻ പ്രധാനപെട്ട ഒരു ശാസ്ത്രക്രിയക്കാണ് വിധേയ ആയതെന്നും യുവതി പറഞ്ഞിട്ടും ഭർത്താവ് അതൊന്നും ചെവിക്കൊണ്ടില്ല. 

വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് അൽ ഐൻ കുടുംബ കോടതിയെയാണ് സമീപിച്ചത്. ബന്ധം പിരിയാതിരിക്കാൻ യുവാവിനെ  അനുനയിപ്പിക്കാൻ കോടതി ശ്രമിക്കിച്ചെങ്കിലും ഭർത്താവ് തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. ഗത്യന്തരം ഇല്ലാതെ ഒടുവിൽ കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

 

Devika Rahul