വിവാഹ ദിവസം വരന്‍ പിന്മാറി… വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത് സഹോദരന്റെ സുഹൃത്ത് !

സിനിമയെ വെല്ലുന്ന ജീവിതകഥയുമായി സോഷ്യൽമീഡിയയിൽ വൈറലായി നിൽക്കുകയാണ് ഇവർ.മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചുറപ്പിച്ച കല്ല്യാണത്തില്‍ നിന്ന് വിവാഹ ദിവസം വരന്‍ പിന്മാറിയതോടെ വധുവിന്റെ കുടുംബം ആകെ തളർന്നു.കല്യാണം മുടങ്ങിയതിന്റെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ വധുവിന്റെ സഹോദരന്റെ സുഹൃത്ത് മുന്നോട്ട് വന്നു.വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ സഹോദരന്റെ സുഹൃത്താണ് മിന്നു കെട്ടിയത്.ഒരു കുടുംബത്തെ മുഴുവന്‍ അപമാനഭരത്തില്‍ നിന്ന് രക്ഷിച്ച് യുവാവിന് നിറഞ്ഞ കൈയടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ പകല്‍ 11.40നും 12നും ഇടയിലായിരുന്നു കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹം. താമരക്കുളം സ്വദേശിയായിരുന്നു വരന്‍. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഹൂര്‍ത്തമടുത്തിട്ടും വരനും ബന്ധുക്കളും എത്താതായതോടെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ആശങ്കയായി. പിന്നീട് അന്വേഷിച്ചപ്പോള്‍ വരന്‍ വീട്ടില്‍ നിന്ന് രാവിലെ ആരോടും പറയാതെ മുങ്ങിയതായി അറിഞ്ഞു.

വധുവിന്റെ ബന്ധുക്കള്‍ പന്തളം പൊലീസിന് പരാതി നല്‍കി. നൂറനാട് പൊലീസുമായി പന്തളം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ വരനെ രാവില്‍ മുതല്‍ കാണാനില്ല എന്ന് വ്യക്തമായി. വധുവും വീട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. അങ്ങിനെ ഇതറിഞ്ഞ മായയുടെ സുഹൃത്തിന്റെ സഹോദരന്‍ സുധീഷ് തനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വൈകുന്നേരം മുന്നുമണിക്ക് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വെച്ച് തന്നെ ഇവരുടെ വിവാഹം നടന്നു.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

53 mins ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

2 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

7 hours ago