വീട്ടിൽ വെള്ളം ചോദിച്ച് വന്നതായിരുന്നു അവർ : പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ…

കൊല്ലം വർക്കലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ, വർക്കലയിലുള്ള ഉള്ള വീട്ടിൽ വെള്ളം ചോദിച്ച് കുറച്ച നാടോടി സ്ത്രീകൾ വന്നു.ആ സമയത്ത് വീട്ടിലുള്ള മറ്റുള്ളവർ പുറത്ത് പോയിരിക്കുകയായിരുന്നു .ആൻജിയോഗ്രാം കഴിഞ്ഞു വിശ്രമത്തിൽ കഴിയുന്ന അറുപത് വയസിനടുത്ത് പ്രായം വരുന്ന വൃദ്ധൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പുറത്ത് ശബ്‌ദം കേട്ട് എത്തിയ വൃദ്ധനോട് ഇവർ വെള്ളം ആവിശ്യപെട്ടു. വെള്ളം എടുക്കാനായി വൃദ്ധൻ അകത്തേക്ക് പോയ സമയം നോക്കി കൂട്ടത്തിലുള്ള ഒരാൾ വീടിനകത്തു പ്രവേശിക്കുകയും താക്കോൽ വെച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി മോഷണം തുടങ്ങുകയും ചെയ്തു. എന്നാൽ ഇതൊന്നുമറിയാതെ വൃദ്ധൻ പുറത്തു നിൽക്കുന്നവർക്ക് ഓരോരുത്തർക്കായി വെള്ളം കൊടുത്തു. ഇവർ സാവകാശം വെള്ളം കുടിക്കുകയും ഓരോ കാരണങ്ങൾ ഉണ്ടാക്കി പുറത്തു ചുറ്റിത്തിരിയുകയും വൃദ്ധന്റെ ശ്രദ്ധ മുഴുവൻ പുറത്തു തന്നെ കേന്ദ്രികരിക്കുകയും ചെയ്തു. തന്ത്ര പൂർവം അകത്ത് കയറിയ സ്ത്രീ 44 പവനും 58000/- കരസ്ഥമാക്കി പുറത്തിറങ്ങുകയും അത് വരെ അവിടെ ചുറ്റിപറ്റി നിന്നവർ ഉടൻ തന്നെ അവിടെ നിന്നും രക്ഷപെടുകയും ചെയ്തു.

എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വൃദ്ധൻ മുറിയും അലമാരിയുമെക്കെ പരിശോധിച്ചപ്പോളാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകയും വീട്ടിൽ വന്ന നാടോടി സ്ത്രീകളെ സംശയം ഉണെന്ന് അറിയിക്കുകയും ചെയ്തു. വിവരം വളരെ പെട്ടന്ന് ട്രാഫിക് പോലീസിനും ഷാഡോ പോലീസിനുമെല്ലാം കൈമാറി. ഈ സമയം നാടോടി സ്ത്രീകൾ വർക്കലയിൽ നിന്നും മൂന്ന് ഓട്ടോറിക്ഷകൾ മാറി കയറി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഷാഡോ പോലീസിന്റെയും മറ്റും കൃത്യമായ ഇടപെടൽ കൊണ്ട് രക്ഷപെടുന്നതിനു മുൻപ് തന്നെ ഇവരെ പിടിക്കാൻ കഴിഞ്ഞു.

സൂക്‌ഷിക്കുക! നാളെ നിങ്ങളുടെ വീട്ടിലും ഇങ്ങനെയുള്ളവർ വന്നെന്നിരിക്കാം. അവർ ഒരു പക്ഷെ നിങ്ങളുടെ പണവും സ്വർണവും മാത്രമല്ല നിങ്ങളുടെ കുഞ്ഞുങ്ങളെയും മോഷ്ട്ടിക്കാം. അത് കൊണ്ട് തന്നെ സംശയമുള്ളവരെ  കാണുവാണെങ്കിൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുക 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago