1000 കോടി രൂപ മുതൽ മുടക്കിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് രണ്ടാംമൂഴം . മലയാളികള്‍ക്ക് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന അഭിമാനവുമുണ്ട്.
മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ തയ്യാറാക്കുക. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും എം.ടി തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് വ്യക്തമാക്കി.