Categories: News

വൈദ്യുതി ബില്‍ അതുപോലെ അടക്കാന്‍ വരട്ടെ, ഈ ഗൃഹനാഥന്‍ പറയുന്നത് കേള്‍ക്കു..!

എല്ലാ വീടുകളിലും നടക്കുന്ന ഒരു കാര്യമാണിത്.  കറണ്ട് ബിൽ കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന പരാതി എല്ലായിടവും ഉണ്ട്.  നമ്മൾ വീട്ടിലുള്ളവരെ ബില്ലിലെ വർദ്ധനവിനെ കുറ്റം പറയും. അശ്രദ്ധമായ ഉപയോഗമാണ് ഇതിന് കാരണം എന്ന് പറയും.  എന്നാല്‍ നിങ്ങൾ അടക്കുന്നത് ഉപയോഗിക്കാത്ത വൈദുതിയുടെ ചാർജനെങ്കിലോ?.

അപ്പോഴായിരിക്കും ആ ഞെട്ടിക്കുന്ന സത്യം നിങ്ങൾ മനസിലാക്കുക. വീട്ടിൽ മീറ്റർ റീഡിങ്ങ് എടുത്ത് ബിൽ തന്ന് പോകുമ്പോൾ ആ ബില്ലിലെ റീഡിങ്ങും മീറ്ററിലെ റീഡിങ്ങും നിങ്ങൾ ഒത്തുനോക്കിയിട്ടുണ്ടോ. ചെർപ്പുളശ്ശേരിക്കാരനായ ഒരാൾ നടത്തിയ പരിശോധനയിൽ ആണ് ഈ കൊള്ള പുറത്ത് വന്നത്..

നൂറിലധികം യൂണിറ്റ് കൂടുതൽ വൈദുതിയാണ്  ഉപയോഗിച്ച കറണ്ടിനെക്കാൾ ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ലാബ് അടിസ്ഥാനത്തിലാണ് വൈദ്യതിയുടെ ചാർജ് കണക്കാക്കുന്നത്.  തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അടങ്ങുന്ന വീഡിയോ ചുവടെ ചേർക്കുന്നു.

ശരിയായ തുകയുടെ ഇരട്ടിയിൽ കൂടുതൽ ആയിരിക്കും ഒരു ഉപഭോക്താവ് നൽകേണ്ടിവരുന്ന അധിക ധനം. നാട്ടുകാർ ഈ പകൽക്കൊള്ളയുടെ വിവരങ്ങൾ അറിയുന്നത് തെളിവുകളും അടങ്ങുന്ന രേഖകളുള്ള വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോഴാണ്.

Sreekumar R