സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. ഇത്തവണ മോഹന്‍ലാല്‍ ഔട്ട്.! പിന്നെ ആര് ..?

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മിലുള്ളത്. ഈ ത്രയം ഒരുമിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചിച്ചിരുന്നു. അഭിമുഖങ്ങളില്‍ നിരവധി തവണ ഇവര്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയതുമാണ്. എന്നാല്‍ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സേത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒരുമിക്കുകയാണ്. എന്നാല്‍ ഇത്തവണ ഇവര്‍ക്കൊപ്പം മോഹന്‍ലാലില്ല. പകരം യുവതാരമാണ് നായകനായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും അവിഭാജ്യ ഘടകമായി നില നിന്നിരുന്ന സമയമുണ്ടായിരുന്നു മലയാള സിനിമയില്‍. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു.വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുകയാണ്. ജയറാമും സൗന്ദര്യയും നായികാനായകന്‍മാരായെത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം15 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുമ്പോള്‍ നായകനായി മോഹന്‍ലാല്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തികച്ചും നിരാശയിലാഴ്ത്തുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് താരം ഇവര്‍ക്കൊപ്പമില്ലാത്തത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ര്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദും വീണ്ടും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുമ്പോള്‍ നായകനായി മോഹന്‍ലാല്‍ എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെട്ടു വരാത്തതിനാല്‍ ചിത്രത്തിലേക്ക് മറ്റു താരങ്ങലെ നായകനായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Rahul

Recent Posts

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

5 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

20 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

55 mins ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…

13 hours ago

31,740 മൊബൈൽ നമ്പറുകൾ 392 ഫോണുകളും ബ്ലോക്ക് ചെയ്യപ്പെടും; കർശന നിർദേശം നൽകി ടെലികോം മന്ത്രാലയം

ന്യൂഡൽഹി: 392 മൊബൈൽ ഫോണുകൾ രാജ്യമാകെ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയം നിർദേശം നൽകി. ഇലക്‌ട്രിസിറ്റി ബിൽ കെവൈസി അപ്‌ഡേറ്റ്…

14 hours ago