CSFA യുടെ ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് കനി കുസൃതിക്ക്…

ഫിലിം ക്രിട്ടിക് ഗിൽഡ് ആൻഡ് മോഷൻ കണ്ടെന്റ് ഗ്രൂപ്പ് നടത്തിയ ക്രിട്ടിക്  ചോയ്‌സ് ഷോർട്ട് ഫിലിം അവാർഡ് (സി എസ് എഫ് എ) ഇൽ  മികച്ച അഭിനേത്രിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ വെച്ച്  ഡിസംബർ 15 ന് നടന്ന അവാർഡ് ധാന ചടങ്ങിലായിരുന്നു കനി കുസൃതിയെ മികച്ച നടിയായി പ്രഖ്യാപിച്ചത്.

മികച്ച ഷോർട്ട് ഫിലിം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി തുടങ്ങി പത്തോളം പുരസ്കാരങ്ങൾ ആയിരുന്നു പ്രഖ്യാപിച്ചത്. പങ്കജ് ത്രിപാഠി, ശ്രീറാം രാഘവൻ, കൂനൽ കപൂർ, ശ്രിയ  പില്ഗോങ്കർ, സോഹം ഷാഹ്‌, മനീഷ് ശർമ്മ തുടങ്ങി സിനിമ മേഖലയിലുള്ള നിരവധി പ്രമുഖരാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. രാജ്യത്താകമാനമുള്ള ഷോർട്ട് ഫിലിം കലാകാരന്മാരുടെ ക്രിയാത്മകമായ കഴിവ് തിരിച്ചറിഞ്ഞു അഭിനന്ദിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഫിലിം ക്രിട്ടിക് ഗിൽഡ് ആൻഡ് മോഷൻ കണ്ടെന്റ് ഗ്രൂപ്പ് ഈ അവാർഡ് ധാന ചടങ്ങ് സംഘടിപ്പിച്ചത്.

മികച്ച നടിയെന്ന പദവിക്ക് എന്ത് കൊണ്ടും അർഹയാണ് കനി കുസൃതി. അഭിനയത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ നടി എന്നും മലയാളികൾക് അഭിമാനമാണ്. രാജ്യാന്താര പുരസ്‌കാര ധാന ചടങ്ങിലാണ് കനി കുസൃതി  മികച്ച നടിയെന്ന പദവി നേടിയെടുത്തത്. ‘മാ’ എന്ന തമിഴ് ഷോർട്ട് ഫിലിം ആണ് കനിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.  മാറ്റ് നിരവധി താരങ്ങൾ ഉൾപ്പെട്ട നോമിനേഷൻ പട്ടികയിൽ നിന്നും അവരെയെല്ലാം പുറംതള്ളിക്കൊണ്ടായിരുന്നു കനിയുടെ ഈ വിജയം.

ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരു അമ്മയും മകളും അനുഭവിക്കുന്ന വളരെ വികാര നിർഭരമായ സന്ദര്ഭത്തിലുടെ കടന്നു പോകുന്ന ‘മാ’ എന്ന ഷോർട്ട് ഫിലിമിൽ കനി കുസൃതിയും അനിഘയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഈ ഷോർട്ട് ഫിലിം ഇറങ്ങിയത് മുതൽ കനിയുടെ അഭിനയ മികവിനെ പ്രശംസിച്ച് കൊണ്ട് നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ആനുകാലിക പ്രസക്തിയുള്ള ഈ ഷോർട്ഫിലിമിന്  വളരെ നല്ല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ ലഭിച്ചിരുന്നു. കനിയുടെ അഭിനയ മികവിനെ ഒരു പരിതി വരെ ക്യാമറയുടെ മുന്നിലെത്തിക്കാൻ ഇതിന്റെ സംവിധായകനായ സർജുനി സാധിച്ചു.

മാ ഷോർട്ട് ഫിലിം

സോഴ്സ്: Ondraga Entertainment

Devika Rahul