Categories: Malayalam Article

സ്വകാര്യ ലാബിന്റെ തെറ്റായ ഫലത്തിൽ ക്യാന്സറാണെന്നു കരുതി കീമോ ചെയ്തു. രജനിക്ക് നഷ്ടമായത് ജീവിതം തന്നെ!

സ്വകാര്യ ലാബിന്റെ തെറ്റായ ഫലത്തിൽ അടിസ്ഥാനത്തിൽ ക്യാന്സറാണെന്നു തെറ്റിദ്ധരിച്ചു കീമോ ചെയ്ത യുവതിക്ക് നഷ്ടമായത് ആരോഗ്യകരമായ ജീവിതം. കഴിഞ്ഞ ഫെബ്രുവരിയിൽ മാറിടത്തിൽ ഒരു മുഴ കാണപെട്ടതിനെ തുടർന്നാണ് രജനി എന്ന യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയത്. ക്യാന്സറാണോ എന്ന സംശയത്തിൽ  പരിശോധനയ്ക്കായി രജനിയിൽ നിന്നും ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും പരിശോധനയ്ക്കു അയച്ചു. എന്നാൽ സ്വകാര്യ ലാബിലെ പരിശോധന ഫലമാണ് ആദ്യം വന്നത്. അതിൽ കാൻസർ ഉണ്ടന്നായിരുന്നു അറിയാൻ കഴിഞ്ഞത്. അത് കൊണ്ട് തന്നെ മെഡിക്കൽ കോളേജിലെ പാത്തോളജി ലാബിൽ നിന്നും ഫലം വരും മുമ്ബ് രജനിയുടെ ചികിത്സകൾ തുടങ്ങി. എന്നാൽ ആദ്യ കീമോ കഴിഞ്ഞപ്പോഴാണ് ലാബിൽ നിന്ന് ഫലം എത്തിയത്. അതിൽ രജനിക്ക് കാൻസർ ഇല്ല എന്നാണ് തെളിഞ്ഞത്.

ഇതോടെ സംശയത്തിൽ ആയ ഡോക്ടർമാർ  സ്വകാര്യ ലാബിനു നൽകിയ സാമ്പിൾ  തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാൻസർ ഇല്ല എന്ന് തന്നെയാണ് തെളിഞ്ഞതും. എന്നാൽ രജനിയുടെ സ്ഥിതി ഇപ്പോൾ അതിലും കഠിനമാണ്. ക്യാന്സറാണെന്നു വിധി വന്നതോട് കൂടി ആകെയുണ്ടായിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലി നഷ്ടമായി. കീമോ ആരംഭിച്ചത് കൊണ്ട് തന്നെ മുടി മുഴുവൻ പൊഴിഞ്ഞു പോകുകയും ശരീരമാസകലം കരിവാളിക്കുകയും ചെയ്തു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രജനിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ. എന്നാൽ തങ്ങളുടെ തെറ്റ് സമ്മതിക്കൻ സ്വകാര്യ ലാബ് ആയ ഡയനോവ ഇപ്പോഴും തയാറല്ല.

Devika Rahul