Malayalam WriteUps

ഹോട്ടൽ പരിശോധനകളിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ…

കേരളീയരുടെ ആരോഗ്യകരമായ നിലനിൽപ്പിനു അന്യസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന ഹോട്ടലുകളും ജ്യൂസ്‌ കടകളും നിർബ്ബന്ധമായും ബഹിഷ്കരിച്ചേ തീരൂ.പാടത്തും പറമ്പത്തും അവർ പണിയെടുത്തുകൊള്ളട്ടെ. നമുക്ക്‌ വിരോധമില്ല. ഇതൊന്ന് വായിച്ചുനോക്കൂ…

ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഒരു വിദ്യാലയത്തിലെ വെൽഫയർ കമ്മറ്റി മീറ്റിങ്ങിൽ നടത്തിയ ഒരു ബോധവൽക്കരണ ക്ലാസ്സിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് താഴെ കുറിക്കുന്നത്.

നമ്മുടെ ഭക്ഷണപ്രിയത്തെ മുതലെടുത്ത് അനേകം ഹോട്ടലുകളും തട്ടുകടകളും കാറ്ററിങ്ങ് കേന്ദ്രങ്ങളുമാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മുളച്ച് പൊങ്ങുന്നത്. ഇത്തരം ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ നടത്തിയ വിവിധ പരിശോധനകളിൽ വെളിച്ചത്ത് വന്നത് ഞട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളാണ്.          1-ഒന്നോ രണ്ടോ ഹോട്ടലുകളിലൊഴികെ സ്ഥിരം ജീവനക്കാർ ഇല്ല. ഓരോ ദിവസവും ആരെന്നോ എന്തെന്നോ അറിയാത്ത അന്യ സംസ്ഥാനക്കാരാണ് സപ്ലൈ മുതൽ പാചകം വരെ നടത്തുന്നത്. അത്യാവശ്യം വേണ്ട വ്യത്തി മാനദണ്ഡങ്ങൾ പോലും ഇവർക്ക് അന്യമാണ്.ഭൂരിപക്ഷം പേർക്കും ത്വക്ക് രോഗങ്ങളുണ്ട്. മാരക രോഗങ്ങൾ ആയ ടി.ബി.ലൈംഗികരോഗങ്ങൾ, എയ്ഡ്സ് എന്നിവയുള്ളവരും കുറവല്ല.പാൻ, പുകയില കഞ്ചാവ് മദ്യം എന്നിവ ഉപയോഗിക്കുന്നവരാണ് അധികവും.
ഉടമയോടുള്ള ദേഷ്യത്തിന് ഭക്ഷണത്തിലേക്ക് മൂത്രമൊഴിച്ച സംഭവം വരെ ഉണ്ട്.
കൈ ഒരിക്കലും കഴുകാറില്ല. ജോലി കഴിഞ്ഞ് അന്തിയുറക്കം തെരുവ് വേശ്യകളുടെ കൂടെയാണ്.ബീഫ് ,ചിക്കൻ, മീൻ മുതലായവ കഴുകിയാൽ രുചി പോകും എന്ന് വിശ്വസിക്കുന്നവരും ഒരിക്കലും കഴുകാത്തവരുമുണ്ട്. വിഷ പച്ചക്കറി അതേപടി ഉപയോഗിക്കുന്നു.മിക്കയിടത്തും ഉപയോഗിക്കുന്ന ചായപ്പൊടി, പാൽ, തൈര് മസാലകൾ എണ്ണകൾ എന്നിവ ഡ്യൂപ്ലിക്കേറ്റോ മൂന്നാംകിട യോ ആണ്. വണ്ടിക്കാരിൽ നിന്ന് ചത്ത കോഴി ക ളെ മാത്രം വാങ്ങി കറിയും ബിരിയാണിയും വെക്കുന്ന ഹോട്ടലും കാണാനിടയായി.ഏറ്റവും ഭീകരമായ അവസ്ഥ വെള്ളത്തിന്റെതാണ്. അങ്ങേയറ്റം മോശം ജലമാണ് മിക്കവാറും സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. ഒരു പ്രമുഖ ഹോട്ടലിന്റെ വാട്ടർ ടാങ്കിൽ നിന്ന് ചത്ത് ചീഞ്ഞ പൂച്ചയുടെ ജഡം കണ്ടെത്തുകയുണ്ടായി. ക്വാളിഫോം ബാക്ടീരിയകളുടെ അളവ് ആപൽ കരമായ തോതിലാണ്.പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ നിറവും രുചിയും മാറ്റി വീണ്ടും വീണ്ടും നിങ്ങളുടെ മുന്നിലെത്തിക്കുന്നു. നാം സ്വാദോടെ ഭക്ഷിക്കുന്നു. തീരാ വ്യാധികൾ സന്തോഷത്തോടെ കൈ നീട്ടി വാങ്ങുന്ന ഈ സ്വഭാവം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.സ്വാദ് അൽപം കുറഞ്ഞാലും, അൽപം പ്രയാസപ്പെട്ടാലും സ്വന്തം വീട്ടിലെ ഭക്ഷണമാണ് നല്ലത്.

അന്യസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന ഹോട്ടലുകളും ജ്യൂസ്‌ കടകളും നിർബ്ബന്ധമായും ബഹിഷ്കരിച്ചേ തീരൂ.

Devika Rahul