മോഹന്‍ലാലിന്റെ 12ത്ത് മാനും ഒ.ടി.ടിയിലേക്ക്..! ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍..!!

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഒരു സിനിമ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് രോമാഞ്ചമാണ്. ജീത്തു ജോസഫ് സംവിധായകനായി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ദൃശ്യം എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് എത്തുന്ന അടുത്ത സിനിമയാണ് 12ത്ത് മാന്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യ വാരം തന്നെ അവസാനിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. സിനിമ ഒരു ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഡയറക്ട് ഒടിടി റിലീസ് ലക്ഷ്യമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.

എന്നാല്‍ ഏത് പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം എത്തുകയെന്ന് അണിയറപ്രവര്‍ത്തകരൊന്നും തന്നെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

Rahul

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

11 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago