മലയാളസിനിമയുടെ മുഖശ്രീ ;  ശ്രീവിദ്യ ഓർമ്മയായിട്ട് 17 വർഷം

മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യ ഓർമ ആയിട്ട് ഇന്ന് 17 വർഷമായി. മലയാള സിനിമയുടെ ശ്രീ എന്നു തന്നെയാണ് ശ്രീവിദ്യ വിശേഷിപ്പിക്കപ്പെട്ടതും. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. വിട പറഞ്ഞ് 16 വര്‍ഷമാകുമ്പോഴും അഭിനയത്തികവില്‍ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും ഇടം പിടിച്ച മഹാപ്രതിഭയെ ഓർമിക്കാതിരിക്കാനാകില്ല. 1953 ജൂലൈ 24 ന് തമിഴ് നാട്ടിലെ മദ്രാസിൽ സംഗീതജ്ഞയായ എം. എൽ വസന്തകുമാരിയുടെയും ആർ. കൃഷ്ണമൂർത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതൽക്കു തന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത് അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് നൃത്തത്തിലാണ്. പതിമൂന്നാം വയസില്‍  തിരുവുള്‍  ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. അമ്പലപ്രാവ് എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. 1969 ൽ എൻ ശങ്കരൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ചട്ടമ്പിക്കവല’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായി ശ്രീവിദ്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ഒറ്റ ചിത്രത്തിലെ നായികാ വേഷം ശ്രീവിദ്യയെ മുഖ്യ ധാരയിൽ എത്തിച്ചു. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി മാറുകയായിരുന്നു ശ്രീവിദ്യ. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ചു. പ്രശസ്തപുണ്യപുരാണചിത്രമായ അംബ അംബിക അംബാലിക എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി ‘സൊല്ലത്താൻ നിനിക്കിറേനും’ ‘അപൂർവ രാഗങ്ങളും’ ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, കാറ്റത്തെ കിളിക്കൂട്,  റൗഡി രാജമ്മ , രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, വേനലിൽ ഒരു മഴ, അനിയത്തിപ്രാവ് , ദൈവത്തിന്റെ വികൃതികൾ, പഞ്ചവടിപ്പാലം, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, ആറാം തമ്പുരാൻ, പവിത്രം, നക്ഷത്രത്താരാട്ട്, കാബൂളിവാല, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, രാജശില്പി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ശ്രീവിദ്യ.

1979 ൽ ശ്രീവിദ്യയുടെ അഭിനയ മികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. 1983-ൽ ‘രചന’, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്കാരങ്ങളെത്തി. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. അവസാന നാളുകളിൽ മിനി സ്ക്രീനിലും  സജീവമായ ശ്രീവിദ്യ ഒട്ടേറെ സീരിയലുകളിൽ വേഷമിട്ടു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെടെലിവിഷൻ അവാർഡും നേടിയിട്ടുണ്ട്. എന്നാൽ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും ഒരുപാട് പരാജയവും കയ്പ്പ് നീരും രുചിക്കേണ്ടി വന്നു ശ്രീവിദ്യക്ക്. അന്നൈ  വേളാങ്കണ്ണി , ഓർമ്മകൾ , അപൂർവ രാഗങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ശ്രീവിദ്യ കമൽഹാസനുമായി പ്രണയത്തിലായി, പക്ഷേ കമൽ ഹാസൻ  വാണി ഗണപതിയെ പ്രണയിക്കാൻ തുടങ്ങി , അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞതിന് ശേഷം കമൽ ഹാസനുമായുള്ള ബന്ധം ശ്രീവിദ്യ ഉപേക്ഷിച്ചു. പിന്നീടുള്ള കാലയളവിൽ അവർ ചലച്ചിത്ര സംവിധായകൻ ഭരതനുമായി  പ്രണയത്തിലായി . എന്നാൽ ഈ ബന്ധം തുടരാൻ കഴിയാതെ ഭരതൻ കെ പി എസ് സി ലളിതയെ വിവാഹം കഴിച്ചു. പിന്നീട് മധു നായകൻ ആയെത്തിയ തീക്കനൽ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 1978 ജനുവരി 19 ന് ഇവർ വിവാഹിതരായി. എന്നാൽ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബ ജീവിതം 1999  ഏപ്രിലിൽ വിവാഹ മോചനത്തിൽ അവസാനിച്ചു. ഒടുവിൽ 2006 ഒക്ടോബർ 19ന്, 53-ാം വയസില്‍ കാൻസറിന്റെ രൂപത്തിൽ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു. മരണശേഷം ഒട്ടേറെ സിനിമകളിൽ മരിച്ചു പോയ അമ്മയുടെ കഥ പറയുമ്പോൾ അവിടെയൊക്കെ  ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യ ഇടം പിടിച്ചു.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

10 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago