മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്..!! ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസ് തീയതി പുറത്ത്!

മലയാളി സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ചലച്ചിത്ര അവതരണം കാഴ്ച്ചവെച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ റീലിസ് വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ പേര് ‘1744 വൈറ്റ് ആള്‍ട്ടോ’
എന്നാണ്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ അണിനിരക്കുന്ന ചിത്രം, നവംബര്‍ നാലിന് റിലീസിന് എത്തുകയാണ്.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ തന്നെ താരങ്ങളും മലയാളത്തിലെ മറ്റ് മുന്‍നിര അഭിനേതാക്കളുമാണ് ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഷറഫുദ്ദീന്‍, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ക്രൈം-കോമഡി ത്രില്ലര്‍ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന സിനിമയാണ് ‘1744 വൈറ്റ് ആള്‍ട്ടോ’. ചിത്രത്തിന്റെ ടീസര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ടുള്ളതാണ് സിനിമയുടെ പ്രമേയം. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുന്നത്.

നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാഞ്ഞങ്ങാട് പശ്ചാത്തിലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററിലും മേഡ് ഇന്‍ കാഞ്ഞങ്ങാട് എന്നാണ് ചേര്‍ത്തിരിക്കുന്നത്. വ്യത്യസ്തമാര്‍ന്ന വെസ്റ്റേണ്‍ ശൈലിയിലാണ് സിനിമയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

സെന്ന ഹെഗ്ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമയുടെ ഷൂട്ടിംഗ് പതിനെട്ട് ദിവസംകൊണ്ടാണ് പൂര്‍ത്തിയായത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍- ഛായാഗ്രഹണം, എഡിറ്റിംഗ് – ഹരിലാല്‍ കെ രാജീവും നിര്‍വ്വഹിക്കുന്നു.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago