Categories: Malayalam Article

1980-99 കാലഘട്ടത്തില് ജനിച്ചവരുടെ ഭാഗ്യം ഇവയൊക്കെ ആയിരുന്നു !

പറയാന് പോകുന്നത് 1980-99 കാലഘട്ടത്തില് ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില് ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്.

ഒരുപാടു പ്രത്യേകതകള് നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.
5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു.
നാലാംക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌.
മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌. പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌.

മാഷിന്റെ അടുത്ത്‌ നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo.
സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത്‌ നിൽകുന്ന ജീരക സോഡ ആഡമ്പരമായൈരുന്നകാലം.
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത്‌ കയരി ഏരിയൽ തിരിച്ച്‌ തിരിച്‌ മടുത്തിരുന്ന കാലം.
ക്രിക്കറ്റ്‌ മാച്‌ ഡി ഡി2 വിൽ മാത്ര മാണെങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വെച്‌ കെട്ടി ഉയർത്തി ഫുൾ കുത്ത്‌ കുത്തുള്ള ഡിസ്‌ പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച്‌ ഫുൾ കണ്ടവർ.

സൈകിൾ വാടകക്കെടുത്ത്‌അവധി ദിവസം കറങ്ങിയവർ.
മഴക്കാലത്ത്‌ ഹവായ്‌ ചെരുപ്പിട്ട്‌ നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട്‌ ഡിസൈൻ ഉണ്ടാകിയവർ.
ഹവായ്‌ ചെരുപ്പ്‌ മാറ്റി പ്ലാസ്റ്റിക്‌ ചെരുപ്പ്‌ കിട്ടാൻ കൊതിച്ച കൗമാരം.
നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്‌.
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക്‌ പോവുമ്പോൾ ജീപ്പ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർ വൃതി.

മുറ്റത്ത്‌ ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്ന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കുംതാമസിയാതെ കമ്പ്യൂടറില് സോഫ്റ്റ്‌വെയര്ഗയിമുകളിലേക്കുംമാറി.
ബാലരമയും ബാലബൂമിയും വായിച്ചു വളര്ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്മാനും കടന്നു വന്നത്.
സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ്‌ കളിച്ചതും ഞങ്ങളാണ്.
ഇംഗ്ലീഷ് അല്ഫബെറ്റ്‌കള്ക്ക് മുന്പേ മലയാളം അക്ഷരമാല പഠിക്കാന് അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.

റേഡിയോയില് വരുന്ന പാട്ടുകള് ക്യസേറ്റ്‌കളില് അവസാനമായി റെക്കോര്ഡ്‌ ചെയ്തതും ഞങ്ങളായിരിക്കും.
ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം.
കമ്പ്യൂട്ടര് യുഗം വളര്ന്നതും മൊബൈല് ടെക്നൊളജി വളര്ന്നതും ഞങ്ങള്കൊപ്പംയിരുന്നു.
ഡിജിറ്റല് കളര് ഫോണുകളില് ബാല്യവും, ജാവ സിമ്പയെന് ഫോണുകളില് കൌമാരവും, ആഡ്രോയ്ഡ് വിന്ഡോസ്‌ ഫോണുകളില് യൌവനവും ഞങ്ങളാസ്വതിച്ചു.

ഞായറാഴ്ചകളില് വൈകുന്നേരം തൊട്ടടുത്ത വീട്ടില് പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്‌കളിലെക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു..
പഠിക്കുന്ന സമയങ്ങളില് തൊട്ടടുത്ത ബെഞ്ചില് ഇരിക്കുന്ന പെണ്കുട്ടിയോട്തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMSകളിലൂടെയും കൈമാറാന് സാതിച്ചത് ഞങ്ങള്ക്കാണ്.
ബുക്ക്‌ നോക്കിയും ഗൂഗിള് നോക്കിയും ഞങ്ങള് പഠിച്ചു ആദ്യം പേപരുകളിലും പിന്നീട് കമ്പ്യൂട്ടര്കളിലും പരീക്ഷ എഴുതി.

വളരെയേറെ മാറ്റങ്ങള് കണ്ടു വളര്ന്നതാണ് ഞങ്ങളുടെ ഈ തലമുറ.
അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാന് പറയും

Devika Rahul