മഹാപ്രളയത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍ വെള്ളിത്തിരയിലേക്ക്!! 2018 ടീസര്‍

കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയിരുന്ന ചിത്രമാണ്. മഹാപ്രളയത്തിനെ വെള്ളിത്തിരയിലെത്തിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. കേരളം കണ്ട മഹാപ്രളയമാണ് സിനിമയുടെ കഥ. പ്രളയത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഉദ്വേഗമുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജനങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ടീസര്‍ വെളിപ്പെടുത്തുന്നു. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തിനിരിക്കുകയാണ്.

വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ജോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു ആദ്യം പേര് നല്‍കിയിരുന്നത്. പിന്നീടാണ് ഇത് 2018 ആക്കി മാറ്റിയത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജൂഡ് ആന്റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, സംഗീതം- നോബിന്‍ പോള്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറയിലുള്ളവര്‍.

Anu

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

50 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago