23 സര്‍ജറി 10 വര്‍ഷം നീണ്ട കഷ്ടപ്പാട്; സിനിമയ്ക്ക് വേണ്ടി ഇത്രയേറെ കഷ്ടപ്പെട്ട ഒരു താരം വേറെ ഉണ്ടാവില്ല !!

പ്രേക്ഷകർക്ക് എന്നും പുതുമ സമ്മാനിച്ച ഒരു നടനാണ് ചിയാൻ വിക്രം .വിക്രത്തിന്റെ ജീവിതത്തെക്കുറിച്ചു അധികം ആർക്കും അറിയില്ല . ഇന്ന് നമ്മൾ ബിഗ് സ്‌ക്രീനിൽ കാണുന്ന പല താരങ്ങളും നിരവധി കഷ്ടപ്പാടുകൾ തരണം ചെയ്താണ് ഇന്നത്തെ ഈ നിലയിലേക്ക് വന്നത് .

27 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ ആ താരത്തിന് ഒരുപാടു യാതനകൾ അനുഭവിക്കേണ്ടി വന്നു . ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ ഉണ്ടായിട്ടിട്ടും തളരാതെ പിടിച്ചു നിന്നു .തമിഴിൽ ആയിരുന്നു തുടക്കം എങ്കിലും പ്രേധീക്ഷിച്ച വിജയം ആ സിനിമയ്ക്ക് ഉണ്ടായില്ല .

പിന്നീട് മലയാളത്തിലേക്ക് വന്നു . കുറച്ചു സിനിമകളെ ചെയ്തുള്ളുവെങ്കിലും ആ കഥാപാത്രങ്ങൾ ഇന്നും മലാലയാളികളുടെ മനസിൽ നിറം മങ്ങാതെ കിടക്കുന്നു .തന്റെ ലക്ഷ്യത്തിലേക്കു എന്ത് യാതന സഹിച്ചായാലും എത്തും എന്ന് മനസിൽ ഉറപ്പിച്ച ഒരാൾക്ക് എന്ത് പ്രേശ്നങ്ങൾ ഉണ്ടായാലും അതിനെ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും . അതിന്റെ ഉദാഹരണം തന്നെയാണ് വിക്രത്തിന്റെ ജീവിതം .

സംഭവബഹുലമായിരുന്നു ആ താരത്തിന്റെ ജീവിതം. സേലത്തിനടുത്തുള്ള യെര്‍ക്കാട് എന്ന ഹില്‍ സ്റ്റേഷനിലായിരുന്നു വിക്രമിന്റെ ജനനം. സിനിമാനടനാകണമെന്ന ആഗ്രഹവുമായി നടന്ന പിതാവിനെ കണ്ടാണ് താരം വളര്‍ന്നത്.

സിനിമയില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ അച്ഛന്റെ ആഗ്രഹം പിന്നീട് മകനിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം മകനിലൂടെ സാധിക്കുന്നത് കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായിരുന്നു. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് താരം പിന്നീട് തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു.

തന്നെ പോലെ ആവരുത് തന്റെ മകനും എന്ന് ആ അച്ഛൻ ചിന്തിച്ചു

തന്നെപ്പോലെ ആവരുത് മകന്‍ എന്ന ബോധ്യമുള്ളത് കൊണ്ട് വിക്രമിനോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമാ സ്വപ്‌നം ഉപേക്ഷിക്കാന്‍ വിക്രം തയ്യാറായിരുന്നില്ല.

ജീവിതത്തെ പിടിച്ചു കുലുക്കിയ അപകടം

സിനിമാ മോഹവുമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിക്കുന്നത്. വിക്രം സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ വിക്രമിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ അഭിനയ മോഹത്തിന് ഇത് തടസ്സമായി മാറുമോയെന്നുള്ള ആശങ്കയായിരുന്നു വിക്രമിനെ അലട്ടിയിരുന്നത്.

കാൽ മുറിച്ചു കളയണം എന്ന് ഡോക്ടർ ആവശ്യപ്പെട്ടു

സര്‍ജറി ചെയ്ത് നോക്കിക്കൂടെയെന്നായിരുന്നു വിക്രം ചോദിച്ചത്. എന്നാല്‍ സര്‍ജറിയുടെ വിജയസാധ്യതയെക്കുറിച്ച് ഉറപ്പു പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും ആ താരം മനശക്തി കൈവിട്ടില്ല .

23 തവണയാണ് വിക്രം സര്‍ജറിക്ക് വിധേയനായത്. കാലിനേറ്റ പരിക്ക് ഭേദമാവാനുള്ള സര്‍ജറിയായിരുന്നു ചെയ്തിരുന്നത്. നടക്കാന്‍ കഴിയുമോയെന്നുള്ളത് സംശയമായിരുന്നു. എന്നാൽ ജീവിതത്തിലേക്ക് തനിക്കു തിരിച്ചു വരണം .തന്റെ അച്ഛന് കഴിയാത്തതു എന്നിലൂടെയെങ്കിലും അച്ഛന് സാധിച്ചു കൊടുക്കണം .അതിനു എനിക്ക് ജീവിതത്തിനോട് പോരാടിയെ പറ്റു .

ഈ നിലപാട് കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയ്ക്ക് വിക്രത്തിനെ പോലെ ഉള്ള ഒരു അതുല്യ കലാകാരനെ കിട്ടിയത് .തമിഴ് സിനിമയിലൂടെയാണ് വിക്രം തുടക്കം കുറിച്ചത്. എന്നാല്‍ അത്ര മികച്ച പ്രതികരണമായിരുന്നില്ല ആദ്യകാലത്ത്് താരത്തിന് ലഭിച്ചിരുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് കടന്നുവന്നത്.

ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെയും വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്. 27 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. ഇനിയും നല്ല വേഷങ്ങൾ ചെയ്തു ഈ താരത്തിന്റെ യാത്ര മുന്നോട്ടു പോകട്ടെ എന്ന് നമുക്കേവർക്കും പ്രാർത്ഥിക്കാം .

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

13 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago