Categories: News

300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ കിട്ടിയത് ഒരു ലിറ്റര്‍ പെട്രോള്‍. ഇനിയും ചതിയിൽ വീഴാതിരിക്കുക

300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ കിട്ടിയത് ഒരു ലിറ്റര്‍ പെട്രോള്‍. കണ്ണൂരിൽ ആണ് ഈ ക്രമക്കേട് കണ്ടു പിടിച്ചത്. കണ്ണൂരിൽ കാല്‍ടെക്‌സ് ജങ്ഷനിലെ പമ്പില്‍ ഉടമയുടെ ഒത്തശയോടെ ജീവനക്കാർ ചെയ്ത ഈ കള്ളം ബൈക്ക് യാത്രക്കാരനാണ് കണ്ടു പിടിച്ചത്. ഇവർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ പമ്പിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുകയും  ലീഗല്‍ മെട്രോളജി വകുപ്പ് ഇടപെട്ട് പമ്പുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ ദമ്പതികൾ പെട്രോൾ അടിക്കാനായി ഈ പമ്പിൽ വരുകയും 300 രൂപയ്ക്കു പെട്രോൾ അടിക്കാൻ ജീവനക്കാരനോട് പറയുകയും ചെയ്തു. എന്നാൽ പെട്രോൾ അടിച്ചു കഴിഞ്ഞു യുവാവ് നോക്കിയപ്പോൾ പെട്രോളിന്റെ അളവിൽ വൻ കുറവുള്ളതായി മനസിലായി. ഇത് ചോദ്യം ചെയ്‌തപ്പോൾ ഒരു കുറവും ഇല്ല എന്നും പറഞ്ഞു ജീവനക്കാർ യുവാവിന് നേർക്ക് തട്ടിക്കയറി. ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് അവിടെ വെച്ച് തന്നെ പെട്രോൾ ഒരു കുപ്പിയിലേക്ക് പകർത്തി. ഒരു ലിറ്ററും കുറച്ചും മാത്രമേ പെട്രോൾ ഉണ്ടായിരുന്നോളു. 300 രൂപ നൽകി പെട്രോൾ അടിച്ചപ്പോൾ കിട്ടിയത് ഏകദേശം 100 രൂപയുടെ പെട്രോൾ. ഇതേ സമയം യുവാവിന്റെ ഭാര്യ ഈ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് പെട്രോൾ പമ്പുകാരുടെ കള്ളകളി പുറത്തായത്. 

ഇവർ  ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പമ്പില്‍ പരിശോധന നടത്തി. മെഷിന്‍ തകരാറ് കാരണമാണ് വലിയ കുറവ് സംഭവിച്ചതെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നതെങ്കിലും ഇതിനു പിന്നില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി സംശയമുണ്ട്.  ലീഗല്‍ മെട്രോളജി വകുപ്പ് പമ്പ് പൂട്ടി സീൽ ചെയ്തു.

ഇത് പോലെ പല പെട്രോൾ പമ്പുകളിലും ജനങ്ങൾ വിഡ്ഢികൾ ആകുകയാണ്. ഇനിയും എത്രയോ പെട്രോൾ പമ്പുകളുടെ കള്ളക്കളികളാണ് ഇത് പോലെ പുറത്ത് വരാനുള്ളത്.

Rahul

Recent Posts

ജഗദീഷിനോട് നിങ്ങൾ പത്തനാപുരത്തെ പൊട്ടിയല്ലോ എന്ന് ശ്രീകണ്ഠൻ നായർ! ഹൃദയ ഭേദകം എന്ന് ജഗദീഷ്

ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയിരുന്ന ജഗദീഷിനോട് നിങ്ങൾ പത്തനാപുരത്ത് പൊട്ടിയല്ലോ എന്നായിരുന്നു  പരിപാടിയുടെ അവതാരകൻ…

47 mins ago

പേജ് ഒന്ന് ആക്ടീവക്കാ൦! മറ്റൊരു പെൺകുട്ടിയുമായി ഗോപി സുന്ദറിന്റെ ചിത്രം വൈറൽ

നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഗോപി സുന്ദർ. വ്യക്തിപരമായി ഇദ്ദേഹത്തെ അനുകൂലിക്കാത്ത നിരവധിപ്പേർ ഉണ്ട്. ഒരു…

2 hours ago

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞു പുറത്താക്കി! സിനിമയിൽ സ്നേഹത്തിനും, ബന്ധത്തിനും വിലയില്ല;  സലിംകുമാറിനെ  കുറിച്ചുള്ള കുറിപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരിക്കുന്നത് നടൻ സലിം കുമാറിനെ പറ്റി സിദ്ധാർഥ് സിദ്ധു എന്ന ആൾ എഴുതിയ കുറിപ്പാണ്,…

4 hours ago

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

6 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

7 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

8 hours ago