70 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ അവര്‍ ഒന്നിച്ച് യാത്രയായി….


70 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ 90 വയസ്സുള്ള നോര്‍മാ ജൂണ്‍ പ്ലാട്ടെല്ലും 92 വയസ്സെത്തിയ ഫ്രാന്‍സിസ് ഏര്‍ണെസ്റ്റ് പ്ലാട്ടെലും കൈകള്‍ കോര്‍ത്ത്‌ അവര്‍ ഒന്നിച്ച് യാത്രയായി.ഭാര്യ നോര്‍മ ഒരു അല്ശിമെര്സ് രോഗിയായിരുന്നു, ഭര്‍ത്താവ് ഫ്രാന്‍സിസ് പക്ഷാഘാതം ഭാധിച്ച് കിടപ്പിലും ആയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ഒരു മുറിയില്‍ തന്നെ കിടത്തി കൈകള്‍ കോര്‍ക്കാന്‍ പാകത്തില്‍ കട്ടിലുകള്‍ ചേര്‍ത്ത് ഇട്ടിരിക്കുകയായിരുന്നു.

ഭാര്യ നോര്‍മയുടെ ശ്വസനത്തില്‍ അസ്വാഭാവികതയും, ഭര്‍ത്താവ് ഫ്രാന്‍സിസിന്‍റെ പരവേശവും നേഴ്സ് ശ്രദ്ധിച്ചിരുന്നു. പത്ത് മിനിട്ടിന് ശേഷം നേഴ്സ് വന്നു നോക്കിയപ്പോള്‍ ആണ് ഇരുവരും മരണപ്പെട്ട വിവരം നേഴ്സ് അറിയുന്നത്. മരണ സര്‍ട്ടിഫിക്കറ്റില്‍ രണ്ടുപേരുടെയും മരണ സമയം ഒരേപോലെ ആയിരുന്നെന്നതും അത്ഭുതം ആണ്.മരിക്കുമ്പോള്‍ ഈ ചിത്രത്തില്‍ കാണുംപോലെ ഇരുവരും കൈകള്‍ കോര്‍ത്ത നിലയിലാണ് കാണപ്പെട്ടത്. അളവറ്റ സ്നേഹം നിറഞ്ഞ ദാമ്പത്യ ജീവിതത്തിന്‍റെ രണ്ടു ഉദാഹരണങ്ങള്‍ ആണെന്ന് തന്നെ പറയാം ഇരുവരും.

Devika Rahul