ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. സാഹസികതയ്ക്ക് പ്രായമില്ലെന്ന് തെളിയിക്കുകയാണ് ഈ എഴുപതുകാരി. പാലത്തില്‍ നിന്ന് ഗംഗയിലേക്ക് എടുത്തുചാടി സധൈര്യം നീന്തുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലായത്.
ഹരിദ്വാറിലെ ഹര് കി പൗരി പാലത്തില്‍ നിന്നാണ് അപ്രതീക്ഷിതമായി വയോധികയുടെ ‘എടുത്തുചാട്ടം’. ഒഴുക്ക് വകവയ്ക്കാതെ നീന്തിയ സ്ത്രീയ കരയ്ക്കുനിന്നവര് പ്രോല്‍സാഹിപ്പിക്കുന്നതും ധൈര്യം പകരുന്നതും കേള്‍ക്കാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ധൈര്യത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ അവരുടെ സുരക്ഷയില്‍ ആശങ്കപ്പെടുന്നു. ഇത്തരം സാഹസിക ഉദ്യമങ്ങള്‍ മറ്റുള്ളവര്‍ അനുകരിക്കരുതെന്ന് ഉപദേശിച്ചവരും കുറവല്ല.
അവളുടെ കുതിച്ചുചാട്ടം കണ്ട ചുറ്റുമുള്ള ആളുകള്‍ അവളെ പ്രോത്സാഹിപ്പിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം. വൃദ്ധയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും പുകഴ്ത്തി നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.