Film News

മണിനാദം നിലച്ചിട്ട് 8  വര്ഷം! ചേട്ടന്റെ സ്വത്തുക്കൾ കൈകാര്യ൦ ചെയുന്നത് ചേട്ടത്തിയാണ് മണിയുടെ സഹോദരൻ

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ആയിരുന്നു കലാഭവൻ മണി , ഇന്നേക്ക് ആ മണിനാദം നിലച്ചിട്ട് എട്ട് വര്ഷം പൂർത്തിയാകുകയാണ്, മണിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. പക്ഷെ മണിയുടെ ഭാര്യ നിമ്മിയും ഏക മകൾ ശ്രീലക്ഷ്മിയും താരത്തിന്റെ മരണശേഷം  മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നും വരാതെ അകന്ന് കഴിയുകയാണ്,ഇപ്പോൾ നടന്റെ ഭാര്യ നിമ്മി മകൾക്കൊപ്പമാണ് കഴിയുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്

ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരിയായില്ല  പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരിയായത് എന്നും പറയുന്നുണ്ട്, ഇപ്പോൾ  പാലക്കാട് ഒരു കോളേജിലാണ് ശ്രീലക്ഷ്മി പഠിക്കുന്നത് . മകളുടെ കൂടെ നിമ്മിയാണ് താമസിക്കുന്നത്  അവധിക്കാലങ്ങളിൽ മാത്രമാണ് അവർ മണികൂടാരത്തിലേക്ക്  വരുന്നതെന്നും നാട്ടുകാർ പറയുന്നു

അച്ഛൻ മരിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നായിരുന്നു മരിക്കും മുമ്പ് എന്നോട് അച്ഛൻ പറഞ്ഞത്. അച്ഛന് കൊടുത്ത ആ വാക്ക് പാലിക്കണം എന്നാണ് ശ്രീലക്ഷ്മി പറയുന്നത്, മണിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും വ്യാജ വാർത്തകൾ വരുമ്പോൾ പ്രതികരിക്കാറുള്ളത് നടന്റെ സഹോദരനാണ് , ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും. ഇപ്പോഴും അതെല്ലാം ചേട്ടത്തിയും മറ്റുമാണ് കൈകാര്യം ചെയ്യുന്നതെന്നും സഹോദരൻ കൂട്ടിച്ചേർത്തു,

Suji